നിടുമണ്ണൂര്‍ എല്‍പി സ്‌കൂളില്‍ ആര്‍ എസ് എസ് ആയുധ പൂജ കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണം ഡിവൈ.എഫ്.ഐ.

നിടുമണ്ണൂര്‍ എല്‍പി സ്‌കൂളില്‍ ആര്‍ എസ് എസ് ആയുധ പൂജ കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണം ഡിവൈ.എഫ്.ഐ.

കോഴിക്കോട് ജില്ലയിലെ കായക്കൊടി പഞ്ചായത്തിലെ നിടുമണ്ണൂര്‍ എല്‍ പി സ്‌കൂളിലെ മാനേജരുടെയും അധ്യാപിക ഘാന ടീച്ചറുടെയും നേതൃത്വത്തില്‍ ക്ലാസ് മുറികളിലും ഹെഡ്മാസ്റ്ററുടെ റൂമിലും നടന്ന ആയുധ പൂജ മതേതര കേരളത്തിനോടുള്ള വെല്ലുവിളിയാണ്. ആര്‍ എസ് എസ് , ബി ജെ പി പ്രവര്‍ത്തകനായ നിടുമണ്ണൂര്‍ എല്‍ പി സ്‌കൂള്‍ മാനേജര്‍ ആര്‍ എസ് എസ് അജണ്ട നടപ്പിലാക്കുകയാണ്. ശാസ്ത്രബോധം വളര്‍ത്താന്‍ പാഠഭാഗത്താളുകള്‍ പഠിപ്പിക്കുന്ന വിദ്യാലയത്തില്‍ തന്നെ നടത്തിയ ഈ മത ചടങ്ങിലൂടെ തെറ്റായ പൊതു ബോധമാണ് സ്‌കൂള്‍ മുന്നോട്ട് വയ്ക്കുന്നത്. മത നിരപേക്ഷതയില്‍ പ്രവര്‍ത്തിക്കേണ്ട സ്ഥാപനത്തില്‍ എല്ലാ വിഭാഗത്തെയും ഉള്‍ക്കൊള്ളുന്നതിനു പകരം ഒരു മത വിഭാഗത്തിന്റെ ആചാരങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നത് ജനാധിപത്യപരമല്ല. പാഠപുസ്തകങ്ങളില്‍ പോലും വര്‍ഗീയ അജണ്ട നടപ്പിലാക്കുന്ന പുതിയ ഇന്ത്യന്‍ സാഹചര്യത്തില്‍ കേരളത്തിലെ ഒരു പൊതു വിദ്യാലയത്തില്‍ നടന്ന മത ചടങ്ങ് മതേതര കേരളം അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയണം. ബി ജെ പി , ആര്‍ എസ് എസ് അജണ്ട നടപ്പിലാക്കാന്‍ പൊതു വിദ്യാലയം ഉപയോഗപ്പെടുത്തുമ്പോള്‍ പ്രസ്തുത വിദ്യാലയത്തിലെ മാനേജ്‌മെന്റിനെതിരെ വകുപ്പ് തല നടപടി എടുക്കണമെന്നും വര്‍ഗീയ നിലപാടുകള്‍ക്ക് നേതൃത്വം നല്‍കുന്ന പ്രസ്തുത സ്‌കൂളിലെ അധ്യാപിക ഘാന ടീച്ചറെ മാതൃകപരമായ നടപടിക്ക് വിധേയമാക്കണമെന്നും ഡി വൈ എഫ് ഐ ജില്ലാ സെക്രട്ടറിയേറ്റ് പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. സ്‌കൂളിലേക്ക് നടന്ന വിദ്യാര്‍ത്ഥി യുവജന മാര്‍ച്ച് ഡി വൈ എഫ് ഐ ജില്ലാ സെക്രട്ടറി പി സി ഷൈജു ഉദ്ഘാടനം ചെയ്തു. ഡിവൈഎഫ്‌ഐ ബ്ലോക്ക് സെക്രട്ടറി എം കെ നികേഷ്, എസ് എഫ് ഐ ഏരിയാ സെക്രട്ടറി അനുവിന്ദ് ഒ പി, കെ രജില്‍, പി പി നിഖില്‍, രസില്‍ രമേശ്, സ്‌നിഗ്ദ, മുഹമ്മദ് കക്കട്ടില്‍ തുടങ്ങിയവര്‍ സംസാരിച്ചു.

 

 

നിടുമണ്ണൂര്‍ എല്‍പി സ്‌കൂളില്‍ ആര്‍ എസ് എസ് ആയുധ പൂജ
കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണം ഡിവൈ.എഫ്.ഐ.

 

Share

Leave a Reply

Your email address will not be published. Required fields are marked *