രോഹിത് ശര്‍മ്മയെ മാറ്റി ഹാര്‍ദിക് പാണ്ഡ്യയെ ക്യാപ്റ്റനാക്കാനുള്ള മുംബൈ ഇന്ത്യന്‍സിന്റെ തീരുമാനത്തെ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സുനില്‍ ഗവാസ്കര്‍ പിന്തുണച്ചു, ഈ നീക്കം ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഫ്രാഞ്ചൈസിക്ക് ഗുണം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.
”ഹാര്‍ദിക്കിനെ ക്യാപ്റ്റന്‍സിക് ഏല്‍പ്പിക്കുന്നത്, ക്യാപ്റ്റന്‍സി മുംബൈ ഇന്ത്യന്‍സിന് മാത്രമേ ഗുണം ചെയ്യൂ. രോഹിതിന് പോയി സ്വതന്ത്രമായി ബാറ്റിങ് ചെയ്യാനുള്ള സ്വാതന്ത്ര്യം ഇതോടെ കിട്ടും. ഹാര്‍ദിക്കിന് പിന്നീട് നമ്പര്‍ 3-ലോ നമ്പര്‍ 5-ലോ വന്ന് ടീമിനെ സഹായിക്കാം. അങ്ങനെ എങ്കില്‍ അവര്‍ തുടര്‍ച്ചയായി 200-ലധികം സ്കോര്‍ ചെയ്യുന്നു,” ഗവാസ്കര്‍ കൂട്ടിച്ചേര്‍ത്തു.