ഇസ്ലാം വ്യാപിച്ചത് ആയുധത്തിലൂടെയാണെന്നത് ശത്രുക്കളുടെ പ്രചാരണം; ് ആലങ്കോട് ലീലാകൃഷ്ണന്‍

ഇസ്ലാം വ്യാപിച്ചത് ആയുധത്തിലൂടെയാണെന്നത് ശത്രുക്കളുടെ പ്രചാരണം; ് ആലങ്കോട് ലീലാകൃഷ്ണന്‍

കോഴിക്കോട്: യൂറോപ്യന്‍ നവോത്ഥാനം വരെ ലോകത്ത് ഇസ്ലാം വ്യാപിച്ചത് ജ്ഞാനത്തിലൂടെയാണെന്നും മറിച്ച് ആയുധത്തിലൂടെയാണെന്നത് ഇസ്ലാമിന്റെ ശത്രുക്കളുടെ പ്രചാരണം മാത്രമാണെന്ന് പ്രഗത്ഭ സാഹിത്യകാരനും യുവ കലാ സാഹിതി സംസ്ഥാന പ്രസിഡന്റുമായ ആലങ്കോട് ലീലാകൃഷ്ണന്‍.ഡോ. ടി. വി കോയക്കുട്ടി ഫാറൂഖി രചിച്ച മാനവ കലണ്ടര്‍ സമാഗ് പഠനം എന്ന ഗ്രന്ഥം എഴുത്തുകാരന്‍ ഏ. പി. കുഞ്ഞിമുവിന് നല്കി പ്രകാശനം ചെയ്തു സംസാരി ക്കുകയായിരുന്നു അദ്ദേഹം.
അന്വേഷണതൃഷ്ണയുള്ളവരുടെ കണ്ണ് തുറപ്പിക്കുന്ന ഗ്രന്ഥമാണ് വിശുദ്ധ ഖുര്‍ആന്‍. പക്ഷേ ചെറുപ്പകാലങ്ങളില്‍, ഞങ്ങളുടെ മുസ്ലിം സുഹൃത്തുക്കളൊക്കെ മുസ്ഹഫ് ഞങ്ങള്‍ക്ക് കാണിച്ചു തരാറില്ലായിരുന്നു. കാരണം ഞാനൊക്കെ അത് കണ്ടാല്‍ എന്റെയൊക്കെ കണ്ണ് പൊട്ടി പോകുമെന്ന ഭയം കൊണ്ടായിരുന്നു അത്. എന്നാല്‍ മുതിര്‍ന്നപ്പോള്‍ ആദ്യമായി സി.എന്‍. അഹമ്മദ് മൗലവിയുടെ ഖുര്‍ആന്‍ പരിഭാഷ തേടി പിടിച്ച് വായിച്ചപ്പോള്‍ അതെന്റെ കണ്ണ് തുറപ്പിക്കുകയായിരുന്നു. ഇതേ പോലെ ഖുര്‍ആനിന്റെ പിന്‍ബലത്തില്‍, ശാസ്ത്രീയമായി ഇന്ന് നമ്മള്‍ പിന്തുടരുന്ന ക്രിസ്തു കലണ്ടറിനെ പോലെ തന്നെയുള്ള ഒരു ചന്ദ്രമാസ കലണ്ടര്‍ സാധ്യമാണെന്നത് തന്റെ ഗുരുവായ അലി മണിക്ഫാന്റെ കലണ്ടറിനെ അവലംബമാക്കി പത്തുവര്‍ഷം കൊണ്ട് നടത്തിയ പഠനത്തിലൂടെ, കോയക്കുട്ടി ഫാറൂഖി കേരളത്തിന് മുന്‍പില്‍ വ്യക്തമാക്കുന്നതാണ് ഈ ഗ്രന്ഥമെന്നാണ് വായനയില്‍ എനിക്ക് തിരിച്ചറിയാന്‍ കഴിഞ്ഞതെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.
ചടങ്ങില്‍ പ്രഫ. മുഹമ്മദ് ഹസ്സന്‍ അധ്യക്ഷത വഹിച്ചു. അലി മണിക്ഫാന്‍, എഞ്ചിനീയര്‍ മമ്മദ് കോയ, ഏ.പി. കുഞ്ഞാമു , ഡോ. സഹദ്ബിന്‍ അലി, അബ്ദുള്‍ ഹഫീദ് നദ്വി, ഡോ. പി. അബ്ദുള്‍ കരീം, ഡോ. വി.കെ. മുഹമ്മദ് സുബൈര്‍, ഡോ. ടി. പി. കോയക്കുട്ടി ഫാറൂഖി, അബ്ദുശുക്കൂര്‍ താളത്തില്‍, മുസ്തഫ മുഹമ്മദ് എന്നിവര്‍ പ്രസംഗിച്ചു.ഫാറൂഖ് കോളെജ് കേന്ദ്രമായ ലൈറ്റ് ഹൗസ് ബുക്ക്‌സ് ആണ് പുസ്തക പ്രസാധകര്‍.

 

 

 

ഇസ്ലാം വ്യാപിച്ചത് ആയുധത്തിലൂടെയാണെന്നത് ശത്രുക്കളുടെ പ്രചാരണം;
ആലങ്കോട് ലീലാകൃഷ്ണന്‍

Propaganda ,of the, enemi

Share

Leave a Reply

Your email address will not be published. Required fields are marked *