കൊച്ചി: മമ്മൂട്ടി കേന്ദ്ര കഥാപാത്രമായെത്തുന്ന ഭ്രമയുഗം സിനിമയില്‍ മമ്മുട്ടിയുടെ കഥാപാത്രത്തിന്റെ പേര് മാറ്റാന്‍ തയാറാണെന്ന് അണിയറ പ്രവര്‍ത്തകര്‍ ഹൈക്കോടതിയെ അറിയിച്ചു.പ്രധാന കഥാപാത്രമായ കുഞ്ചമണ്‍ പോറ്റിയുടെ പേര് മാറ്റി കൊടുമണ്‍ പോറ്റിയെന്നാക്കുമെന്നാണ് അവര്‍ പറഞ്ഞത്. അടുത്ത ദിവസം സിനിമ റിലീസ് ചെയ്യാനിരിക്കെ കുഞ്ചമണ്‍ പോറ്റി എന്ന പേര് കുടുംബത്തിന്റെ സല്‍പ്പേരിന് കളങ്കം വരുത്തുമെന്ന് വ്യക്തമാക്കി കുഞ്ചമണ്‍ കുടുംബം ഹൈക്കോടതിയെ സമീപിച്ചതിന് പിന്നാലെയാണ് പേര് മാറ്റാന്‍ തയാറാണെന്ന് അണിയറ പ്രവര്‍ത്തകര്‍ ഹൈക്കോടതിയെ അറിയച്ചത്.
രാഹുല്‍ സദാശിവന്‍ തിരക്കഥയും സംവിധാനവും നിര്‍വഹിച്ച് പ്രദര്‍ശനത്തിനെത്തുന്ന ഭ്രമയുഗം എന്ന സിനിമക്കെതിരേ കഴിഞ്ഞ ദിവസമാണ് കുഞ്ചമണ്‍ കുടുംബം ഹൈക്കോടതിയെ സമീപിച്ചത്. രാഹുല്‍ സദാശിവന്‍ തിരക്കഥയും സംവിധാനവും നിര്‍വഹിച്ച് മമ്മൂട്ടി കേന്ദ്ര കഥാപാത്രമായെത്തുന്ന സിനിമയിലെ പ്രധാന കഥാപാത്രമായ കുഞ്ചമണ്‍ പോറ്റി ദുര്‍മന്ത്രവാദമടക്കമുള്ള പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുന്നതായാണ് ചിത്രികരിച്ചിരിക്കുന്നത്. ഇത് തങ്ങളുടെ കുടുംബത്തിന്റെ സല്‍പ്പേരിന് കളങ്കമുണ്ടാക്കുന്നതാണെന്നാണ് ഹര്‍ജിക്കാരന്റെ വാദം.
ഭ്രമയുഗം സിനിമ തന്റെ കുടുംബത്തെ മോശമായി ചിത്രികരിക്കുന്നതാണെന്നും അതിനാല്‍ ചിത്രത്തിനനുവദിച്ച സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് പിന്‍വലിക്കണമെന്നും പ്രദര്‍ശനാനുമതി റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് കുഞ്ചമണ്‍ കുടുംബാംഗം പി.എം.ഗോപി ഹൈക്കോടതിയെ സമീപിച്ചത്. ഹര്‍ജിയില്‍ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ കേന്ദ്ര സര്‍ക്കാരിന്റെയടക്കം വിശദീകരണം തേടിയിട്ടുണ്ടായിരുന്നു.
കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ഐതിഹ്യമാലയില്‍ കുഞ്ചമണ്‍ ഇല്ലക്കാരെക്കുറിച്ചു പറയുന്നത് പരമ്പരാഗതമായി ദുര്‍മന്ത്രവാദം ചെയ്യുന്നവരെല്ലെന്നാണ്. മമ്മൂട്ടിയെപ്പോലെയുള്ള ഒരു മുതിര്‍ന്ന നടന്‍ ഇത്തരം കഥാപാത്രം ചെയ്യുന്നതിലൂടെ സിനിമഒരുപാട് പേരെ സ്വാധീനിക്കുമെന്നും അതിനാല്‍ ചിത്രത്തിന്റെ പ്രദര്‍ശനാനുമതി തടയണമെന്നുമാണ് ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നത്.
അതേസമയം സിനിമയുടെ റിലീസ് സംബന്ധിച്ച് ആശയക്കുഴപ്പങ്ങളൊന്നുമില്ലെന്നും പതിനഞ്ചിന് തന്നെ ചിത്രം റിലീസ് ചെയ്യുമെന്നും ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു.