ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിനെതിരെയുള്ള കര്‍ഷകരുടെ ഡല്‍ഹി ചലോ മാര്‍ച്ച് ഇന്ന്. ഇന്ന് രാവിലെ പത്ത് മണിക്ക് മാര്‍ച്ച് തുടങ്ങും. കേന്ദ്ര മന്ത്രിമാരുമായി ചണ്ഡീഗഢില്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്നു സമരം തുടരുമെന്നു കര്‍ഷക സംഘടനകള്‍ വ്യക്തമാക്കി. താങ്ങു വില അടക്കമുള്ള വിഷയങ്ങളില്‍ തീരുമാനം ആകാത്തതിനെ തുടര്‍ന്നാണ് ചര്‍ച്ച പരാജയപ്പെട്ടത്. താങ്ങുവില നിയമപരമാക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം.
സംയുക്ത കിസാന്‍ മോര്‍ച്ചയടക്കം 200ഓളം കര്‍ഷക സംഘടനകളാണ് സമരം പ്രഖ്യാപിച്ചത്. കേന്ദ്ര സര്‍ക്കാര്‍ എപ്പോള്‍ വിളിച്ചാലും ചര്‍ച്ചയ്ക്ക് തയ്യാറാണെന്നു കര്‍ഷക സംഘടനകള്‍ വ്യക്തമാക്കി. വിഷയം ചര്‍ച്ചയിലൂടെ തീര്‍ക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്നാണ് സര്‍ക്കാര്‍ നിലപാട്.
മാര്‍ച്ചിനെ നേരിടാന്‍ ഹരിയാന- ഡല്‍ഹി അതിര്‍ത്തിയില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ഹരിയാനയിലെ ഏഴ് ജില്ലകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇന്റര്‍നെറ്റ് നിരോധനവുമുണ്ട്. പഞ്ചാബില്‍ നിന്നു ഹരിയാനയിലേക്ക് കര്‍ഷകര്‍ കടക്കാതിരിക്കാന്‍ അതിര്‍ത്തികള്‍ പൊലീസ് ബാരിക്കേഡും കോണ്‍ക്രീറ്റ് ബ്ലോക്കുകളും വച്ച് അടച്ചിട്ടുണ്ട്.
13നാണ് സമരം പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ പഞ്ചാബില്‍ നിന്നു കര്‍ഷകരുടെ ട്രാക്ടര്‍ മാര്‍ച്ച് തുടങ്ങും. 20,000ത്തോളം കര്‍ഷകര്‍ രണ്ടായിരം ട്രാക്റ്ററുകളിലായി ഡല്‍ഹിയിലേക്ക് മാര്‍ച്ച് നടത്തി എത്തുമെന്നാണ് രഹസ്യാന്വേഷണ റിപ്പോര്‍ട്ട്. പഞ്ചാബ്, ഹരിയാന, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, കര്‍ണാടക സംസ്ഥാനങ്ങളിലെ കര്‍ഷകര്‍ സമരത്തില്‍ പങ്കെടുക്കും.
കര്‍ഷകര്‍ തലസ്ഥാനം വളയും; ‘ഡല്‍ഹി ചലോ’ മാര്‍ച്ച് ഇന്ന്