ടാഗോര്‍ ഹാള്‍ ഉടന്‍ തുറന്ന് കൊടുക്കുക
കോഴിക്കോട്: അസോസിയേഷന്‍ ഫോര്‍ സോഷ്യോ – മ്യൂസിക്കല്‍ ആന്റ് ഹ്യുമാനിറ്റേറിയന്‍ ആക്ടിവിറ്റീസ്( ആശ ) പുതിയ ഭാരവാഹികളെ തിരഞ്ഞടുത്തു. 2024-27 വര്‍ഷത്തേക്കുള്ള 23 അംഗ പ്രവര്‍ത്തക സമിതിയേയും ഭാരവാഹികളേയുമാണ് യോഗം തിരഞ്ഞെടുത്തത്. അറ്റകുറ്റ പണികള്‍ക്കായി രണ്ട് വര്‍ഷക്കാലത്തോളമായി അടച്ചിട്ടിരിക്കുന്ന ടാഗോര്‍ സെന്റിനറി ഹാള്‍ കലാ – സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്കായി ഉടന്‍ തുറന്നു കൊടുക്കണമെന്ന് അസോസിയേഷന്‍ ഫോര്‍ സോഷ്യോ – മ്യൂസിക്കല്‍ ആന്റ് ഹ്യുമാനിറ്റേറിയന്‍ ആക്ടിവിറ്റീസ് ജനറല്‍ ബോഡി യോഗം ആവശ്യപ്പെട്ടു.നഗരത്തിലെ സാംസ്‌കാരിക പരിപാടികള്‍ക്ക് ഇപ്പോള്‍ ആവശ്യമായ ഹാളുകളുടെ ലഭ്യത വളരെ കുറവാണെന്നും ടാഗോര്‍ ഹാളിന്റെ അറ്റകുറ്റപ്പണികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ തീര്‍ത്ത് നഗരത്തിനായി എത്രയും വേഗം സമര്‍പ്പിക്കണമെന്നും യോഗത്തില്‍ നഗരസഭക്കുള്ള പ്രമേയം വഴി ആവശ്യപ്പെട്ടു.
കെ. മുഹമ്മദ് ഈസ (പ്രസിഡണ്ട്), നൗഷാദ് അരീക്കോട്(ജന. സെക്രട്ടറി), പ്രകാശ് പൊതായ(ട്രഷറര്‍), കെ.കെ. അബ്ദുസ്സലാം (വര്‍ക്കിംഗ് പ്രസിഡണ്ട്) കെ.പി.യു. അലി, അഹമ്മദ് മൂപ്പന്‍, കെ.എ. ജബ്ബാര്‍ (വെസ് പ്രസിഡണ്ടുമാര്‍) , എന്‍.സി. അബ്ദുള്ളകോയ, എം.വി. മുര്‍ഷിദ് അഹമ്മദ്, ലുഖ്മാന്‍ അരീക്കോട് സെക്രട്ടറിമാരായും തിരഞ്ഞെടുത്തു.ആശയുടെ പേട്രണ്‍മാരായി ഹസ്സന്‍ നെടിയനാട്, മെഹറൂഫ് മണലൊടി, എംവി. കുഞ്ഞാമു, പി. ഇസ്മായില്‍, എം.പി. ഇമ്പിച്ചിഹമ്മദ് എന്നിവരെയും തീരുമാനിച്ചു.
വൈസ് പ്രസിഡണ്ട് കെ.പി.യു. അലി അധ്യക്ഷത വഹിച്ചു. ജന. സെക്രട്ടറി കെ.കെ. അബ്ദുസ്സലാം പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ പ്രകാശ് പൊതായ വരവു ചെലവു കണക്കും അവതരിപ്പിച്ചു. അഹമ്മദ് മൂപ്പന്‍, ഫൈസല്‍ എളേറ്റില്‍, ഡോ. സലീം, കെ.എ. ജബ്ബാര്‍, കാനേഷ് പൂനൂര്‍, പുലിക്കോട്ടില്‍ ഹൈദറലി, സെക്രട്ടറി എം.വി. മുര്‍ഷിദ് അഹമ്മദ് എന്നിവര്‍ സംസാരിച്ചു.
‘ആശ ‘യ്ക്ക് പുതിയ ഭാരവാഹികള്‍