ബേലൂര്‍ മഖ്ന’യെ പിടികൂടാനുള്ള ദൗത്യം നാലാം ദിനത്തിലേക്ക്; ആന ഇരുമ്പുപാലം ഭാഗത്തെന്ന് സിഗ്നല്‍

ബേലൂര്‍ മഖ്ന’യെ പിടികൂടാനുള്ള ദൗത്യം നാലാം ദിനത്തിലേക്ക്; ആന ഇരുമ്പുപാലം ഭാഗത്തെന്ന് സിഗ്നല്‍

 

വയനാട്;മാനന്തവാടിയിലെ ‘ബേലൂര്‍ മഖ്ന’യെ മയക്കുവെടി വെച്ച് പിടികൂടാനുള്ള ദൗത്യം തുടങ്ങിയിട്ട് ഇന്നേക്ക് നാലാംദിനം. ചൊവ്വാഴ്ച രാവിലെ ആന ഇരുമ്പുപാലത്തിന് സമീപമുള്ളതായി റേഡിയോ കോളറില്‍ നിന്ന് സിഗ്‌നല്‍ ലഭിച്ചേതാടെ അതിരാവിലെ തന്നെ വനംവകുപ്പ് ഉദ്യോഗസ്ഥരും മയക്കുവെടി സംഘവും വനത്തിനുള്ളിലേക്ക് കടന്നു. കാട്ടിക്കുളത്തുനിന്ന് കര്‍ണാടകയിലെ കുടക് ഭാഗത്തേക്കുള്ള റോഡിലുള്ള സ്ഥലമാണ് ഇരുമ്പുപാലത്തിന് സമീപമാണ് ആനയുള്ളതെന്നാണ് വിവരം.

ചൊവ്വാഴ്ച പുലര്‍ച്ചെ അഞ്ചരയോടെയാണ് ഇരുമ്പുപാലത്തെ വനമേഖലയില്‍ ആനയുള്ളതായി റേഡിയോ കോളറില്‍നിന്ന് സിഗ്‌നല്‍ കിട്ടിയത്. പിന്നാലെ ഡി.എഫ്.ഒ.യും മയക്കുവെടി സംഘവും കാട്ടിലേക്ക് പോയി. മേഖലയില്‍ ആനയുടെ സാന്നിധ്യം സ്ഥിരീകരിച്ചതിനാല്‍ ചൊവ്വാഴ്ച രാവിലെ ഇരുമ്പുപാലത്ത് ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി മൈക്ക് അനൗണ്‍സ്മെന്റും നടത്തി.

മയക്കുവെടിവെച്ച് പിടികൂടിയാലുടനെ മുത്തങ്ങ ആനപ്പന്തിയിലെത്തിക്കുന്ന ആനയെ പാര്‍പ്പിക്കാന്‍ 25 അടി വിസ്തൃതിയില്‍ പുതിയ ആനക്കൊട്ടിലൊരുക്കുന്നു.അക്രമകാരിയായ ആനയെ മെരുക്കിയെടുക്കാനാണ് പുതിയ കൂടുതന്നെ വനംവകുപ്പ് നിര്‍മിക്കുന്നത്. 65 യൂക്കാലിപ്‌സ് മരത്തടികളുപയോഗിച്ചാണ് നിര്‍മാണം പുരോഗമിക്കുന്നത്. ഞായറാഴ്ചയാണ് കൂടിന്റെ നിര്‍മാണപ്രവര്‍ത്തികള്‍ തുടങ്ങിയത്. വയനാട് വന്യജീവി സങ്കേതത്തിലെ മുത്തങ്ങ റേഞ്ചിലുള്ള വനത്തില്‍നിന്നാണ് കൂടിനാവശ്യമായ മരത്തടികളെത്തിച്ചത്.

കര്‍ഷകനായ പയ്യമ്പള്ളി പടമല ചാലിഗദ്ദയിലെ പനച്ചിയില്‍ അജിയെ കാട്ടാന കൊന്നതില്‍ പ്രതിഷേധിച്ച് കര്‍ഷക കോണ്‍ഗ്രസ് ഇന്ന് ജില്ലയില്‍ ഹര്‍ത്താല്‍ ആചരിക്കുകയാണ്. ജില്ലയിലെ വന്യമൃഗശല്യത്തിനു ശാശ്വതപരിഹാരം കാണുക, ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുക, കാട്ടാനയെ ഉടന്‍ മയക്കുവെടിവെച്ച് ജനങ്ങളുടെ ഭീതിയകറ്റുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഹര്‍ത്താല്‍. വാഹനങ്ങള്‍ തടയില്ല. വ്യാപാരസ്ഥാപനങ്ങളും ഓഫീസും അടച്ചിട്ട് ജനം ഹര്‍ത്താലുമായി സഹകരിക്കണമെന്ന് സംസ്ഥാന പ്രസിഡന്റ് കെ.സി. വിജയന്‍ ജില്ലാ പ്രസിഡന്റ് പി.എം. ബെന്നി എന്നിവര്‍ ആവശ്യപ്പെട്ടു.

 

 

 

 

ബേലൂര്‍ മഖ്ന’യെ പിടികൂടാനുള്ള ദൗത്യം നാലാം ദിനത്തിലേക്ക്; ആന ഇരുമ്പുപാലം ഭാഗത്തെന്ന് സിഗ്നല്‍

Share

Leave a Reply

Your email address will not be published. Required fields are marked *