ഇടതുസര്‍ക്കാര്‍ കര്‍ഷകരെ അവഗണിക്കുന്നുവെന്ന് നവ ജനശക്തി കോണ്‍ഗ്രസ്സ് ദേശീയ പ്രസിഡന്റ് മനോജ് ശങ്കരനെല്ലൂര്‍. കോഴിക്കോട് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കര്‍ഷകരെ ഇത്രയേറെ പ്രയാസപ്പെടുത്തിയ സര്‍ക്കാര്‍ മുന്‍പ് ഉണ്ടായിട്ടില്ല കര്‍ഷകന്റെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുവാന്‍ സര്‍ക്കാര്‍ തയ്യാറാവണം. വന്യജീവി അക്രമണം മൂലം കര്‍ഷകന്‍ കൃഷി ഉപേക്ഷിക്കേണ്ട സാഹചര്യമാണ്. കര്‍ഷിക ഉല്പന്നങ്ങള്‍ മതിയായ വിലയില്‍ സംഭരിക്കുമെന്ന സര്‍ക്കാര്‍ വാഗ്ദാനം വെറും വാക്കായി. കടക്കെണിയിലായ കര്‍ഷകരുടെ കൃഷി ഭൂമിയും കിടപ്പാടവും അന്യായമായി സര്‍ഫാസി നിയമം ചുമത്തി ദ്രോഹിക്കുകയാണ്. കാര്‍ഷികമേഖലയോട് ഇടത് സര്‍ക്കാരിന് അവഗണ മാത്രമെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു. ജില്ല കണ്‍വീനര്‍ എം.ജി മണിലാല്‍ അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ അനീഷ് മലാപറമ്പ് പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു, ഗിരിഷ് കൊയിലാണ്ടി, സക്കീര്‍ ഹുസൈന്‍ കക്കോടി,സഹദ് കുറ്റിച്ചിറ, രാജേഷ് കുതിരവട്ടം,റസാക്ക് കുണ്ടുങ്ങല്‍, പ്രദാപ് മാവൂര്‍ റോഡ്,ഇര്‍ഷാദ് മീഞ്ചന്ത, സുബിന്‍ കുണ്ടു പറമ്പ്, സബീഷ് മണ്ണൂര്‍,വിബീഷ് മാവൂര്‍ റോഡ്, അഷറഫ് കുറ്റിച്ചിറ, മുരളി കുണ്ടുപറമ്പ്,ബേസില്‍ നടക്കാവ്, ശശീധരന്‍ മോഡേണ്‍, വൈശാഖ് പന്തീരാങ്കാവ്, റസീന പൂവാട്ട് പറമ്പ്, ജയ ഗോവിന്ദപുരം, രഞ്ജിത്ത് കോവൂര്‍ പങ്കെടുത്തു സംസാരിച്ചു . ജില്ല പ്രസിഡന്റ് അനീഷ് മലാപറമ്പ്, വൈസ് പ്രസിഡന്റ് രാജേഷ് കുതിരവട്ടം, നിസാര്‍ പുതിയങ്ങാടി, സെക്രട്ടറി ഗിരീഷ് കൊയിലാണ്ടി, ട്രഷറര്‍ പ്രദീപ് വെസ്റ്റ്ഹില്‍ തുടങ്ങിയവരെ തിരഞ്ഞെടുത്തു. 51 അംഗ ജില്ലാ കമ്മിറ്റിയെയും 21 അംഗ നിര്‍വ്വാഹക സമിതിയെയും സമ്മേളനം തിരഞ്ഞെടുത്തു.