ന്യൂഡല്‍ഹി:സാമ്പത്തിക പ്രതിസന്ധി സംസ്ഥാനവും കേന്ദ്രവും സംയുക്തമായി ചര്‍ച്ച നടത്തിക്കൂടേയെന്ന് സുപ്രീം കോടതി. കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങളെ സാമ്പത്തികമായി ഞെരുക്കുന്നതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് സുപ്രീം കോടതിയുടെ പരാമര്‍ശം.കടമെടുപ്പുമായി ബന്ധപ്പെട്ട കേസില്‍ കേരളവും കേന്ദ്ര സര്‍ക്കാരും തമ്മില്‍ ചര്‍ച്ച നടത്തിക്കൂടെയെന്നായിരുന്നു സുപ്രീം കോടതിയുടെ പരാമര്‍ശം. ജസ്റ്റിസ് സൂര്യകാന്ത്, കെ.വി.വിശ്വനാഥന്‍ എന്നിവരടങ്ങിയ ബഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. കേരളത്തിനു വേണ്ടി മാത്രമായി തീരുമാനമെടുക്കാനാകില്ല. മറ്റു സംസ്ഥാനങ്ങ കൂടി ബാധിക്കുന്നതാണ്. സംസ്ഥാന മന്ത്രിയും ധനകാര്യ സെക്രട്ടറിയും കേന്ദ്ര മന്ത്രിയും ധനവകുപ്പ് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിക്കൂടെയെന്നും കോടതി ചോദിച്ചു.
കഴിഞ്ഞ ദിവസം ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളോട് കേന്ദ്ര സര്‍ക്കാര്‍ കാണിക്കുന്ന ്‌വഗണനക്കെതിരെ കേരളവും തമിഴ്‌നാടും, കര്‍ണ്ണാടകയും ഡല്‍ഹിയിലെ ജന്ദര്‍മന്തിറില്‍ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചിരുന്നു.
സാമ്പത്തിക പ്രതിസന്ധി സംസ്ഥാനവും കേന്ദ്രവും
സംയുക്ത ചര്‍ച്ച നടത്തിക്കൂടേ; സുപ്രീം കേടതി