ദേശീയഗാനം ആലപിച്ചില്ല; പ്രതിഷേധിച്ച് തമിഴ്‌നാട് ഗവര്‍ണര്‍, നയപ്രഖ്യാപനം വായിച്ചില്ല

ദേശീയഗാനം ആലപിച്ചില്ല; പ്രതിഷേധിച്ച് തമിഴ്‌നാട് ഗവര്‍ണര്‍, നയപ്രഖ്യാപനം വായിച്ചില്ല

തമിഴ്‌നാട് നിയമസഭയില്‍ ദേശീയ ഗാനം ആലപിക്കാത്തതില്‍ പ്രതിഷേധിച്ച് നയപ്രഖ്യാപനം വായിക്കാതെ ഗവര്‍ണര്‍ ആര്‍.എന്‍ രവി. തമിഴില്‍ പ്രസംഗം ആരംഭിച്ച ഗവര്‍ണര്‍ സമ്മേളനം തുടങ്ങിയപ്പോള്‍ ദേശീയ ഗാനം ആലപിക്കാത്തതില്‍ പ്രതിഷേധിച്ച് പ്രസംഗം അവസാനിപ്പിക്കുകയായിരുന്നു. സമ്മേളനം ആരംഭിക്കുമ്പോഴും അവസാനിപ്പിക്കുമ്പോഴും ദേശീയ ഗാനം ആലപിക്കണമെന്ന് ഗവര്‍ണര്‍ നിയമസഭയെ അറിയിച്ചു. പിന്നാലെ നിയമസഭാ സ്പീക്കര്‍ എം.അപ്പാവു നയപ്രഖ്യാപന പ്രസംഗത്തിന്റെ തമിഴ് പരിഭാഷ വായിക്കുകയായിരുന്നു. അതേസമയം തമിഴ്‌നാട് നിയമസഭയില്‍ സമ്മേളനം ആരംഭിക്കുമ്പോള്‍ ‘തമിഴ് തായ് വാഴ്ത്തും’ അവസാനിപ്പിക്കുമ്പോള്‍ ദേശീയഗാനം ആലപിക്കുന്നതുമാണ് കീഴ്വഴക്കം.

 

 

 

 

ദേശീയഗാനം ആലപിച്ചില്ല; പ്രതിഷേധിച്ച് തമിഴ്‌നാട് ഗവര്‍ണര്‍, നയപ്രഖ്യാപനം വായിച്ചില്ല

 

Share

Leave a Reply

Your email address will not be published. Required fields are marked *