മാനന്തവാടി: കര്‍ഷകനെ കൊന്ന ബേലൂര്‍ മഖ്‌നയെ പിടികൂടാനുള്ള ദൗത്യം മൂന്നാംദിനവും പുനരാരംഭിച്ചു. ഇന്നലെ നിലയുറപ്പിച്ചിരുന്ന മണ്ണുണ്ടിയിലെ മേഖലയില്‍ത്തന്നെ ബേലൂര്‍ മഖ്ന ഇന്നും ഉണ്ടെന്നാണ് വനംവകുപ്പ് വ്യക്തമാക്കുന്നത്. മയക്കുവെടി വെക്കാനുള്ള ഒരുക്കത്തോടെ കുങ്കിയാനകള്‍ക്കൊപ്പം വനംവകുപ്പ് സംഘം ആന ഇപ്പോഴുള്ള പ്രദേശത്തേക്ക് പോയിട്ടുണ്ട്.
ദൗത്യത്തിന് 18 ടീമുകള്‍ തയ്യാറായി. വനം വകുപ്പില്‍ നിന്ന് 15ഉം, പോലീസില്‍ നിന്ന് മൂന്ന് ടീമുകളാണ് പങ്കെടുക്കുന്നത്. ബവലി റോഡില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. കുങ്കികളുടെ സാന്നിധ്യത്തിലായിരിക്കും ആനയെ മയക്കുവെടി വെക്കുക. ആന അക്രമാസക്തനാകാന്‍ സാധ്യതയുണ്ടെന്ന് ഡിഎഫ്ഒ മാര്‍ട്ടിന്‍ ലോവല്‍ പറഞ്ഞു.മയക്കുവെടിവെക്കുന്ന ആള്‍ക്ക് നേരെ പാഞ്ഞടുക്കാന്‍ സാധ്യതയുള്ളതിനാല്‍ ട്രീഹട്ടിനു മുകളില്‍ കയറി മയക്കുവെടിവെക്കാനാണ് ശ്രമമെന്നും അദ്ദേഹം പറഞ്ഞു.
കാട്ടാനയുടെ സാന്നിധ്യമുള്ളതിനാല്‍ സുരക്ഷാകാരണങ്ങള്‍ മുന്‍നിര്‍ത്തി തിരുനെല്ലി പഞ്ചായത്തിലേയും മാനന്തവാടി നഗരസഭയിലെ നാല് ഡിവിഷനുകളിലേയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാകളക്ടര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. നഗരസഭയിലെ കുറുക്കന്‍ മൂല (12), കുറുവ (13), കാടംകൊല്ലി (14), പയ്യമ്പള്ളി (15) ഡിവിഷനുകളിലാണ് അവധി.
മൂന്നാം ദിനവും ബേലൂര്‍ മഖ്നയെ പിടികൂടാനുള്ളദൗത്യം പുനരാരംഭിച്ചു; ദൗത്യസംഘം വനത്തിലേക്ക്