എസ്എഫ്‌ഐഒ അന്വേഷണത്തിനെതിരായ ഹര്‍ജി; വിധി വരെ അറസ്റ്റ് പാടില്ല, രേഖകള്‍ എസ്എഫ്‌ഐഒക്ക് നല്‍കണം

എസ്എഫ്‌ഐഒ അന്വേഷണത്തിനെതിരായ ഹര്‍ജി; വിധി വരെ അറസ്റ്റ് പാടില്ല, രേഖകള്‍ എസ്എഫ്‌ഐഒക്ക് നല്‍കണം

എസ്എഫ്‌ഐഒ അന്വേഷണത്തിനെതിരായ ഹര്‍ജിയില്‍ കര്‍ണാടക ഹൈക്കോടതിയുടെ തീരുമാനം മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയന് താത്കാലിക ആശ്വാസം. ഹര്‍ജിയില്‍ വിധി പറയും വരെ ്‌റസ്റ്റടക്കം പാടില്ലെന്ന് കര്‍ണാടക ഹൈക്കോടതി നിര്‍ദേശിച്ചു. എസ് എഫ് ഐഒ ആവശ്യപ്പെട്ട രേഖകള്‍ എക്സാ ലോജിക്ക് ലഭ്യമാക്കണമെന്ന് നിര്‍ദേശിച്ച കോടതി ഹര്‍ജി വിധി പറയാന്‍ മാറ്റി.

ഹര്‍ജിക്കാരിയെ അറസ്റ്റ് ചെയ്യുന്നുണ്ടോ എന്ന കോടതിയുടെ ചോദ്യത്തിന് ഇല്ലെന്നായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ മറുപടി. പിന്നാലെയാണ് ഹര്‍ജി വിധിപറയാന്‍ മാറ്റിയത്. അന്വേഷണത്തില്‍ ക്രമക്കേടുണ്ടെങ്കില്‍ ഹര്‍ജിക്കാരന് ചൂണ്ടിക്കാണിക്കാം എന്നാല്‍ ഈ സമയത്ത് അന്വേഷണം നടക്കട്ടെ എന്നും ഇടപെടേണ്ട ആവശ്യമില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു. ജസ്റ്റിസ് എം നാഗപ്രസന്ന അധ്യക്ഷനായ സിംഗിള്‍ ബെഞ്ചിന്റെതാണ് നടപടി.
കമ്പനി നിയമപ്രകാരം എക്‌സാ ലോജിക്കിനെതിരെ അന്വേഷണം നടക്കുന്നുണ്ട് അതേസമയത്ത് തന്നെ എസ് എഫ് ഐ ഒ നടത്തുന്ന അന്വേഷണം നിയമവിരുദ്ധമാണ് എന്ന നിലപാടായിരുന്നു കോടതിയില്‍ സ്വീകരിച്ചത്. എസ് എഫ് ഐ ഒ അന്വേഷണത്തിന് മുന്‍പ് തന്നെ രജിസ്ട്രാറുടെ അന്വേഷണം ആരംഭിച്ചിരുന്നതായും എക്സാലോജികിനായി ഹാജരായ അഭിഭാഷകന്‍ അരവിന്ദ് ദറ്റാര്‍ ചൂണ്ടിക്കാട്ടിയിരുന്നു.

എക്സാലോജികിനെതിരെ ആറുമാസമായി അന്വേഷണം നടക്കുന്നുണ്ട്. ഇതിനിടെ പതിനെട്ട് ദിവസത്തിനിടെ എന്ത് മാറ്റമാണ് ഉണ്ടായത് എന്നും വീണയുടെ അഭിഭാഷകന്‍ ചോദിച്ചു. കമ്പനി നിയമം 210 പ്രകാരം നടക്കുന്ന അന്വേഷണം നടക്കുന്നുണ്ട്. ഇതേ നിയമത്തിലെ 212ാം വകുപ്പ് പ്രകാരമുള്ള എസ്എഫ്ഐഒ അന്വേഷണം യുഎപിഎ നിയമത്തിന് സമാനമാണെന്നുമാണ് എക്സാലോജിക്കിന്റെ വാദം. എസ്എഫ്‌ഐഒ ഇപ്പോള്‍ നടത്തി വരുന്ന അന്വേഷണത്തിന് ആധാരമായ വിവരങ്ങള്‍ കമ്പനിക്ക് ലഭ്യമാക്കണമെന്നും ഏജന്‍സിയുടെ തുടര്‍നടപടികള്‍ക്കെല്ലാം ഇടക്കാല സ്റ്റേ അനുവദിക്കണമെന്നുമാണ് ഹര്‍ജിയിലെ മറ്റൊരാവശ്യം. കമ്പനി മേധാവിയായ വീണയെ ചോദ്യം ചെയ്യുന്നതും തെളിവ് ശേഖരണത്തിന്റെ ഭാഗമായി പരിശോധനകള്‍ നടത്തുന്നതും തടയണമെന്നാണ് തുടര്‍ നടപടികള്‍ കൊണ്ട് ഉദ്ദേശിക്കുന്നത്.
കേന്ദ്ര സര്‍ക്കാരിന്റെ കമ്പനികാര്യ മന്ത്രാലയത്തെയും സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫിസ് ഡയറക്ടറേയുമാണ് എക്‌സാലോജിക്ക് എതിര്‍ കക്ഷികളാക്കിയിരിക്കുന്നത്.

 

 

 

 

എസ്എഫ്‌ഐഒ അന്വേഷണത്തിനെതിരായ ഹര്‍ജി;
വിധി വരെ അറസ്റ്റ് പാടില്ല, രേഖകള്‍ എസ്എഫ്‌ഐഒക്ക് നല്‍കണം

Share

Leave a Reply

Your email address will not be published. Required fields are marked *