കോഴിക്കോട്: ദേശീയ യൂനാനി ദിനാചരണത്തിന്റെ ഭാഗമായി കേരള യൂനാനി മെഡിക്കല്‍ അസോസിയേഷന്‍ നടത്തുന്ന സംസ്ഥാന തല പരിപാടിയുടെ ഉദ്ഘാടനം ആരോഗ്യ മന്ത്രി ശ്രിമതി. വീണാ ജോര്‍ജ് ഓണ്‍ലൈന്‍ വഴി നിര്‍വഹിച്ചു. ഐഎസ്എം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജെസ്സി പി.സി. മുഖ്യാതിഥിയായി. കൊടുവള്ളി എം. എല്‍. എ പി.ടി.എ റഹീം സംബന്ധിച്ചു. വിവിധ വിഷയങ്ങളില്‍ നടന്ന ചര്‍ച്ചകളില്‍ ഡോ അജ്മല്‍ കെ.ടി, ഡോ അബ്ദുള്‍നാസര്‍ എം.ടി എന്നിവര്‍ ക്ലാസ്സെടുത്തു. പരിപാടിയുടെ ഭാഗമായി യൂനാനി വിദ്യാര്‍ത്ഥികള്‍ക്കും പൊതുജനങ്ങള്‍ക്കുമായി നടന്ന വിവിധ പരിപാടികളുടെ സമ്മാനദാനം നടത്തി. യൂനാനി ദിനത്തിന്റെ ഭാഗമായി സംസ്ഥാനത്തുടനീളം യൂനാനി ആശുപത്രികള്‍ കേന്ദ്രീകരിച്ച് സൗജന്യ മെഡിക്കല്‍ ക്യാമ്പുകളും ബോധവല്‍ക്കരണവും നടത്തി വന്നതായും സംഘടകര്‍ അറിയിച്ചു. പ്രശസ്ത സ്വാതന്ത്ര സമര സേനാനിയും യൂനാനി ചികിത്സകനുമായ ഹകീം അജ്മല്‍ ഖാന്റെ ജന്മദിനത്തോടനുബന്ധിച്ചാണ് ഇന്ത്യയില്‍ യൂനാനി ദിനം ആഘോഷിക്കുന്നത്. വിവിധ യൂനാനി മരുന്ന് കമ്പനികളുടെ സ്റ്റാളുകള്‍ ശ്രദ്ധേയമായി. മര്‍കസ് യൂനാനി മെഡിക്കല്‍ കോളേജ് ആദ്യ ബാച്ച് തയ്യാറാക്കിയ ‘റെജിമെന്‍സ് ഇന്‍ യൂനാനി’ എന്ന പുസ്തക പ്രകാശനവും നടന്നു. ഡോ യൂ. മുജീബിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പരിപാടിയില്‍ ഡോ. സയ്യിദ് മുഹ്സിന്‍ സ്വാഗതവും ഡോ. മുഹ്യുദ്ധീന്‍ നന്ദിയും പറഞ്ഞു.
ദേശീയ യൂനാനി ദിനം ആരോഗ്യ മന്ത്രി
വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്തു.