തൃപ്പൂണിത്തുറ തിരഞ്ഞെടുപ്പ് കേസ്; കെ.ബാബുവിന് തിരിച്ചടി; സ്വരാജിന്റെ ഹര്‍ജി നിലനില്‍ക്കും, സുപ്രീംകോടതി

തൃപ്പൂണിത്തുറ തിരഞ്ഞെടുപ്പ് കേസ്; കെ.ബാബുവിന് തിരിച്ചടി; സ്വരാജിന്റെ ഹര്‍ജി നിലനില്‍ക്കും, സുപ്രീംകോടതി

തൃപ്പൂണിത്തുറ നിയമസഭാ തിരഞ്ഞെടുപ്പ് കേസില്‍ കോണ്‍ഗ്രസ് എംഎല്‍എ കെ ബാബുവിന് തിരിച്ചടി. കെ ബാബുവിനെതിരെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം സ്വരാജ് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി നിലനില്‍ക്കുമെന്ന് ഹൈക്കോടതി വിധിക്കെതിരെ ബാബു  സുപ്രീം  കോടതിയില്‍ നല്‍കിയ അപ്പീലാണ് തള്ളിയത്. മതചിഹ്നങ്ങള്‍ ഉപയോഗിച്ച് കെ ബാബു വോട്ട് പിടിച്ചത് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു സ്വരാജിന്റെ ഹര്‍ജി. ഇത് ശരിവെച്ച ഹൈക്കോടതി നടപടിക്കെതിരെയായിരുന്നു ബാബു സുപ്രീം കോടതിയെ സമീപിച്ചത്.

ജസ്റ്റിസുമാരായ അനിരുദ്ധ ബോസ്, പി വി സഞ്ജയ് കുമാര്‍ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്. കെ ബാബു ഉന്നയിച്ച കാര്യങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്നും നിരീക്ഷിച്ചായിരുന്നു ഹര്‍ജിയില്‍ ഇടപെടാനാകില്ലെന്ന് കോടതി വ്യക്തമാക്കിയത്.
2021ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ 992 വോട്ടിനാണ് എം സ്വരാജിനെ യുഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന കെ ബാബു പരാജയപ്പെടുത്തിയത്. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ മുതല്‍ ശബരിമല വിഷയത്തില്‍ മതചിഹ്നങ്ങള്‍ ഉയര്‍ത്തിക്കാട്ടിയായിരുന്നു കെ ബാബുവിന്റെ പ്രചാരണമെന്നായിരുന്നു സ്വരാജിന്റെ ഹര്‍ജിയിലെ വാദം. വോട്ടേഴ്‌സ് സ്ലിപ്പില്‍ അയ്യപ്പന്റെ ചിത്രവും ഉപയോഗിച്ചിരുന്നുവെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.

 

തൃപ്പൂണിത്തുറ തിരഞ്ഞെടുപ്പ് കേസ്;
കെ.ബാബുവിന് തിരിച്ചടി; സ്വരാജിന്റെ ഹര്‍ജി
നിലനില്‍ക്കും, സുപ്രീംകോടതി

Share

Leave a Reply

Your email address will not be published. Required fields are marked *