പ്രേംനസീര്‍ പുരസ്‌കാരം സമ്മാനിച്ചു

പ്രേംനസീര്‍ പുരസ്‌കാരം സമ്മാനിച്ചു

കോഴിക്കോട് : സിനിമയിലേയും മലയാളത്തിലേയും മനുഷ്യസ്‌നേഹിയായ ആദ്യത്തെ ജീവ കാരുണ്യ പ്രവര്‍ത്തകന്‍ പ്രേംനസീര്‍ ആണെന്നും സഹായം തേടിയെത്തുന്ന ആരേയും വെറും കയ്യോടെ അയക്കാത്ത പ്രേംനസീര്‍ കലാകാരന്‍ എന്നതിലുപരി വേറിട്ട മാതൃകയാണെന്നും ജഗത് മയന്‍ ചന്ദ്രപുരി പറഞ്ഞു. പ്രേംനസീര്‍ സാംസ്‌കാരിക വേദിയുടെ പുരസ്‌കാര വിതരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സംവിധായകന്‍ ബാലു കിരിയത്ത് പ്രേംനസീര്‍ പുരസ്‌കാരം ഏറ്റുവാങ്ങി. ആര്‍ തങ്കരാജ് അധ്യക്ഷത വഹിച്ചു. കലാരംഗത്ത് കഴിവ് തെളിയിച്ച സുധാംശു, കാര്‍ത്തിക് കെ നഗരം, നാസര്‍ ബെല്ലാരി, നിസാര്‍ വേങ്ങര എന്നിവര്‍ക്ക് ബാലു കിരിയത്ത് അവാര്‍ഡ് സമ്മാനിച്ചു. സെക്രട്ടറി രാജന്‍ തടായില്‍ ഗോപാലകൃഷ്ണന്‍ എന്‍ സി എന്നിവര്‍ സംസാരിച്ചു.

 

 

 

 

 

പ്രേംനസീര്‍ പുരസ്‌കാരം സമ്മാനിച്ചു

Share

Leave a Reply

Your email address will not be published. Required fields are marked *