ആര്‍സി ബുക്കും ലൈസന്‍സുമില്ലാതെ അലയുന്നവര്‍ സംസ്ഥാനത്ത് 9 ലക്ഷം പേരാണ്.ആര്‍സി ബുക്കില്ലാത്തതിന്റെ പേരില്‍ അകത്താകുമോ എന്ന ഭയത്തിലാണ് സംസ്ഥാനത്തെ ലക്ഷകണക്കിന് പുത്തന്‍ വാഹന ഉടമകള്‍ ദിവസവും നിരത്തിലിറങ്ങുന്നത്. ആര്‍സി ബുക്ക് എവിടെയെന്ന് നിയമപാലകര്‍ ചോദിച്ചാല്‍ കൈമലര്‍ത്തി കാണിക്കുകയേ നിവര്‍ത്തിയുള്ളൂ. മോട്ടോര്‍ വാഹന വകുപ്പ് ിതില്‍ യാതൊരു ഉത്തരവാദിത്തവും കാണിക്കുന്നില്ല. ഈ 9 ലക്ഷം പേരും പണം അടച്ചിട്ടാണ് ഈ രേഖകള്‍ക്ക് അപേക്ഷിച്ചത്. രേഖകള്‍ക്ക് ആവശ്യമായ പണം മുന്‍കൂറായി വാങ്ങിയിട്ടും ഇതിനൊരു വ്യവസ്ഥയുമില്ല. എട്ട് കോടിയിലേറെ രൂപ പ്രിന്റിങ് കമ്പനിക്ക് കുടിശികയായതോടെയാണ് പ്രിന്റിങ് മുടങ്ങിയത്. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നാണ് ഈ പണം നല്‍കാനാകാത്തതെന്നാണ് സര്‍ക്കാരിന്റെ വിശദീകരണം.
ആര്‍സി ബുക്കും ലൈസന്‍സും കിട്ടാതെ
അലയുന്നവര്‍ 9 ലക്ഷം; ആരോട് ചോദിക്കാന്‍
.