തിരുവനനന്തപുരം: വിദ്യാര്‍ത്ഥികള്‍ക്ക് കണ്‍സെഷന്‍ നല്‍കാത്ത സ്വകാര്യ ബസുകളുടെ പെരുമാറ്റത്തില്‍ കര്‍ശന ഇടപെടലുമായി ബാലാവകാശ കമ്മിഷന്‍. നിശ്ചയിച്ച നിരക്കില്‍ കണ്‍സെഷന്‍ ലഭിക്കുന്നുവെന്ന് ഉറപ്പാക്കണമെന്ന് കമ്മിഷന്‍ അറിയിച്ചു. കണ്‍സെഷന്‍ നല്‍കാത്ത ബസുകളുടെ പെര്‍മിറ്റ് റദ്ദാക്കാനും ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ക്ക് നിര്‍ദേശം നല്‍കി.
വീഴ്ച വരുത്തുന്ന ജീവനക്കാരുടെ ലൈസന്‍സ് റദ്ദ് ചെയ്യാനും ബാലാവകാശ കമ്മിഷന്‍ ഉത്തരവിട്ടിട്ടുണ്ട്. ഉത്തരവ് നടപ്പാക്കി മൂന്ന് മാസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു
സ്വകാര്യ ബസുകളിലെ വിദ്യാര്‍ത്ഥി കണ്‍സെഷന്‍;
കര്‍ശനമായി ഇടപെട്ട് ബാലാവകാശ കമ്മിഷന്‍