കോഴിക്കോട്: കെ.പി.സി പ്രസിഡണ്ട് കെ.സുധാകരനും, പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും നയിക്കുന്ന ജനകീയ പ്രക്ഷോഭ യാത്ര സമരാഗ്നി നാളെയും മറ്റന്നളും (11,12) ജില്ലയില്‍ പര്യടനം നടത്തുമെന്ന് സ്വാഗത സംഘം ചെയര്‍മാന്‍ എം.കെ.രാഘവന്‍ എം.പിയും ഡിസിസി പ്രസിഡണ്ട് അഡ്വ.കെ.പ്രവീണ്‍ കുമാറും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 11ന് ഉച്ചക്ക് 3 മണിക്ക് ജില്ലാ അതിര്‍ത്തിയായ അഴിയൂരില്‍ സ്വീകരിക്കും. തുടര്‍ന്ന് വടകര കോട്ടപ്പറമ്പ് മൈതാനിയില്‍ നടക്കുന്ന സമ്മേളനം കെ.മുരളീധരന്‍.എം.പി ഉദ്ഘാടനം ചെയ്യും. വൈകിട്ട് കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന പൊതു സമ്മേളനം എഐസിസി ജന.സെക്രട്ടറി ദീപാദാസ് മുന്‍ഷി ഉദ്ഘാടനം ചെയ്യും. 12ന് രാവിലെ 10 മണിക്ക് മാനാഞ്ചിറ കോംട്രസ്റ്റ് ഗ്രൗണ്ടില്‍ ജനകീയ ചര്‍ച്ചാ സദസ് നടക്കും. സമൂഹത്തന്റെ അടിത്തട്ടിലെ വിവിധ തലങ്ങളിലെ ജനവിഭാഗങ്ങളുമായി കെപിസിസി പ്രസിഡണ്ടും, പ്രതിപക്ഷ നേതാവും സംവദിക്കും. ഉച്ചക്ക് ശേഷം സമരാഗ്നി വയനാട് ജില്ലയിലേക്ക് പുറപ്പെടും.
വാര്‍ത്താസമ്മേളനത്തില്‍ എം.കെ.രാഘവന്‍.എം.പി. അഡ്വ.കെ.പ്രവീണ്‍കുമാര്‍, മീഡിയ ചെയര്‍മാന്‍ അഡ്വ.എം.രാജന്‍, ഡിസിസി ജന.സെക്രട്ടറിമാരായ പി.എം.അബ്ദുറഹിമാന്‍, മുനീര്‍ എരവത്ത്, ഷാജര്‍ അറഫാത്ത്, നിജേഷ് അരവിന്ദ്, ഷിറിന്‍ ബാബു എന്നിവര്‍ പങ്കെടുത്തു.