വിഖ്യാത ചരിത്രകാരന്‍ എ.രാമചന്ദ്രന്‍ (89)അന്തരിച്ചു.ഡല്‍ഹിയില്‍വെച്ചായിരുന്നു അന്ത്യം. രാജ്യം പത്മഭൂഷണ്‍ നല്‍കി ആദരിച്ചിട്ടുണ്ട്.1935ല്‍ തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങലില്‍ ജനിച്ചു.1957ല്‍ കേരള സര്‍വകലാശാലയില്‍ നിന്ന് മലയാളത്തില്‍ എം.എയും, 1961ല്‍ പശ്ചിമ ബംഗാളിലെ വിശ്വഭാരതിയില്‍ നിന്ന് ഫൈന്‍ആര്‍ട്‌സില്‍ ഡിപ്ലോമയും എടുത്ത ശേഷം ഡല്‍ഹിയിലെ ജാമിഇ മില്ലിയില്‍ ചിത്രകലാ അധ്യാപകനായും വകുപ്പ് മേധാവിയായും സേവനമനുഷ്ഠിച്ചു.
2005ലാണ് രാജ്യം പത്മഭൂഷണ്‍ നല്‍കി ആദരിച്ചത്. 1969ലു, 73ലും ചിത്രകലക്കുള്ള ദേശീയ പുരസ്‌കാരവും ലഭിച്ചു. 2004ല്‍ സംസ്ഥാന സര്‍ക്കാരിന്റെ രാജാരവിവര്‍മ്മ പുരസ്‌കാരവും ലഭിച്ചു.
ചൈനക്കാരിയായ ചമേലിയാണ് ഭാര്യ. മക്കള്‍ രാഹുല്‍, സുജാത.
ചിത്രകാരന്‍ എ.രാമചന്ദ്രന്‍ അന്തരിച്ചു