കോഴിക്കോട്: ജിംനാസ്റ്റിക് ഫെഡറേഷന് ഓഫ് ഇന്ത്യയുടെ ആഭിമുഖ്യത്തില്‍ നാഷണല്‍ ജിംനാസ്റ്റ്ക് ചാമ്പ്യന്‍ഷിപ്പ് 16 മുതല്‍ 18 വരെ വി.കെ.കൃഷ്ണമേനോന് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കും. 24 സംസ്ഥാനങ്ങളില്‍ നിന്നുള്ള 600ഓളം താരങ്ങള്‍ ട്രംപോളിന്‍, ആക്രോബാറ്റിക്സ് ഇനങ്ങളില്‍ മാറ്റുരക്കും. 17ന് രാവിലെ 10 മണിക്ക് ഗെയിംസിന്റെ ഉദ്ഘാടനം മന്ത്രി മുഹമ്മദ് റിയാസും, 18ന് സമാപന സമ്മേളനം സ്പോര്‍ട്സ് വകുപ്പ് മന്ത്രി വി.അബ്ദുറഹിമാനും നിര്‍വ്വഹിക്കും.