എല്‍.ഡി.എഫ് സീറ്റ് വിഭജനം പൂര്‍ത്തിയായി

എല്‍.ഡി.എഫ് സീറ്റ് വിഭജനം പൂര്‍ത്തിയായി

സിപിഎം 15 , സിപിഐ 4, കേരള കോണ്‍. എം 1

 

 

ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള എല്‍.ഡി.എഫ് സീറ്റ് വിഭജനം പൂര്‍ത്തിയായി. 15 സീറ്റില്‍ സിപിഎമ്മും നാല് സീറ്റില്‍ സിപിഐയും ഒരു സീറ്റില്‍ കേരള കോണ്‍ഗ്രസ് എമ്മും മത്സരിക്കും. രണ്ട് സീറ്റ് വേണമെന്ന കേരള കോണ്‍ഗ്രസ് എമ്മിന്റെ ആവശ്യം ഇടതുമുന്നണി തള്ളി. സീറ്റുകള്‍ വച്ചു മാറേണ്ട എന്നും കഴിഞ്ഞ തവണ മത്സരിച്ച സീറ്റുകളില്‍ അതത് പാര്‍ട്ടികള്‍ തുടരട്ടെ എന്നും തീരുമാനിച്ചു.

കോട്ടയത്തിന് പുറമെ പത്തനംതിട്ടയോ ഇടുക്കിയോ കൂടി വേണം എന്നായിരുന്നു കേരള കോണ്‍ഗ്രസ് എമ്മിന്റെ ആവശ്യം അംഗീകരിക്കാനാവില്ലെന്ന് യോഗത്തില്‍ അധ്യക്ഷനായിരുന്ന മുഖ്യമന്ത്രി വ്യക്തമാക്കി. കഴിഞ്ഞ തവണ സി.പി.എം മത്സരിച്ച കോട്ടയം സീറ്റ് കേരള കോണ്‍ഗ്രസിന് വിട്ടുകൊടുത്ത കാര്യവും ഓര്‍മിപ്പിച്ചു.

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പ് വരെ 16 സീറ്റില്‍ സിപിഎം മത്സരിച്ചിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് കേരള കോണ്‍ഗ്രസ് എം മുന്നണിയുടെ ഭാഗമായതോടെയാണ് അവര്‍ മത്സരിച്ചു വന്നിരുന്ന കോട്ടയം സീറ്റ് നല്‍കിയത്. ആര്‍ ജെ ഡിയും ഒരു ലോക്‌സഭാ സീറ്റ് ആവശ്യപ്പെട്ടു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മത്സരിച്ച കക്ഷികള്‍ തന്നെ ഇത്തവണയും മത്സരിക്കട്ടെ എന്ന് മുഖ്യമന്ത്രി ആര്‍ ജെ ഡിക്ക് മറുപടി നല്‍കി.തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഈ മാസം 14ന് ജില്ല എല്‍ഡിഎഫ് യോഗങ്ങളും ചേരും.

 

Share

Leave a Reply

Your email address will not be published. Required fields are marked *