കോഴിക്കോട് : ദേശീയ തലത്തില്‍ ശബ്നം ഹാഷ്മി നേതൃത്വം നല്‍കുന്ന ‘മേരെ ഖര്‍ ആകേ തോ ദേഖോ ‘ യുടെ ഭാഗമായി വര്‍ഗീയതയ്ക്കും വെറുപ്പിന്റെ രാഷ്ട്രീയത്തിനും എതിരെയുള്ള പ്രചാരണപരിപാടിയുടെ ഭാഗമായി വെള്ളയില്‍ മെസേജ് ചാരിറ്റബിള്‍ ട്രസ്റ്റ് ഹാളില്‍ സ്‌നേഹ സംഗമം സംഘടിപ്പിച്ചു. പ്രശസ്ത കവി പി കെ ഗോപി ഗാനശകലങ്ങള്‍ കോര്‍ത്തിണക്കിയ പ്രഭാഷണം നടത്തിക്കൊണ്ട് ഉദ്ഘാടനം ചെയ്തു. മെസേജ് ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍പേഴ്‌സണ്‍ സഫിയ അലി അധ്യക്ഷത വഹിച്ചു. കവി റുക്‌സാന കക്കോടി, കാമ്പയിന്‍ സംസ്ഥാന സമിതി അംഗം കവി ആരിഫ അബ്ദുള്‍ ഗഫൂര്‍, മലപ്പുറം ജില്ലാ കണ്‍വീനര്‍ കരീം മേച്ചേരി തിരൂര്‍, മെസേജ് ചാരിറ്റബിള്‍ ട്രസ്റ്റ് ഡയറക്ടര്‍ പി സി ബഷീര്‍, സാമൂഹ്യ പ്രവര്‍ത്തകന്‍ എ എം അബൂബക്കര്‍ എന്നിവര്‍ പ്രസംഗിച്ചു. നസീമ, തൗഫീദ് , അസ്ബറ അന്‍വര്‍ എന്നിവര്‍ മത സൗഹാര്‍ദ്ദ ഗാനങ്ങള്‍ അവതരിപ്പിച്ചു. ‘എന്റെ വീട്ടിലേക്ക് വരൂ, എന്നെയും അറിയൂ ‘ ദേശീയ കാമ്പയിന്റെ കേരള ചാപ്റ്റര്‍ സംസ്ഥാന സമിതി അംഗം അസ്ബറ അന്‍വര്‍ സ്വാഗതവും ദര്‍ശനം ഗ്രന്ഥശാല സെക്രട്ടറി എം എ ജോണ്‍സണ്‍ നന്ദിയും പറഞ്ഞു.
എന്റെ വീട്ടിലേക്ക് വരൂ, എന്നെ അറിയൂ; വെള്ളയില്‍
മെസേജ് ചാരിറ്റബിള്‍ ട്രസ്റ്റ് കണ്‍വന്‍ഷന്‍ നടത്തി