എബിവിപി പ്രതിനിധി സംഘം ഉന്നത വിദ്യാഭ്യാസമന്ത്രി ആര്‍ ബിന്ദുവിനെ നേരില്‍ കണ്ടു

എബിവിപി പ്രതിനിധി സംഘം ഉന്നത വിദ്യാഭ്യാസമന്ത്രി ആര്‍ ബിന്ദുവിനെ നേരില്‍ കണ്ടു

കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖലയിലെ വിഷയങ്ങളുമായി ബന്ധപ്പെട്ട് എബിവിപി പ്രതിനിധി സംഘം ഉന്നത വിദ്യാഭ്യാസമന്ത്രി ആര്‍ ബിന്ദുവിനെ
നേരില്‍ കണ്ടു. സംസ്ഥാന സെക്രട്ടറി ഇ യു ഈശ്വരപ്രസാദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് മന്ത്രിയെ കണ്ടത്. വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കേണ്ട ഇ-ഗ്രാന്റ്‌സ് മുടങ്ങിക്കിടക്കുന്ന വിഷയത്തില്‍ ബന്ധപ്പെട്ട വകുപ്പുകളുമായി സംസാരിച്ച് അടിയന്തിര പ്രാധാന്യത്തോടുകൂടി ഇ ഗ്രാന്റ്‌സ് ലഭ്യമാക്കണമെന്ന് മന്ത്രിയോട് ആവശ്യപ്പെട്ടു. യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍ നിയമനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളില്‍ സര്‍ക്കാര്‍ രാഷ്ട്രീയം കളിക്കുന്നത് അവസാനിപ്പിച്ച് നിലപാട് സുതാര്യമാക്കണമെന്നും, വിവിധ സര്‍വകലാശാലകളിലെ അക്കാദമിക് കലണ്ടറുകള്‍ക്ക് പൊതുസ്വഭാവവും സമയക്രമത്തിലുള്ള ഏകീകരണവും ഉണ്ടാവണമെന്നും ആവശ്യപ്പെട്ടു. അതോടൊപ്പം ഒഴിഞ്ഞുകിടക്കുന്ന ഗവണ്മെന്റ് കോളേജുകളിലെ പ്രിന്‍സിപ്പല്‍ നിയമനം ഉടനടി പൂര്‍ത്തിയാക്കണം. അല്ലാത്തപക്ഷം എബിവിപി സമരരംഗത്തേക്ക് കടക്കുമെന്ന് അറിയിച്ചു. വിദേശസര്‍വകലാശാല -സ്വകാര്യ സര്‍വകലാശാല തുടങ്ങിയ വിഷയങ്ങളില്‍ സര്‍ക്കാരിന്റെ മുന്‍ നിലപാട് തിരുത്തിയതുമായി ബന്ധപ്പെട്ട് അഭിപ്രായങ്ങള്‍ അറിയിച്ചു, വിദേശ സര്‍വകലാശാല വിഷയത്തില്‍ മുന്‍നിലപാട് പുനഃപരിശോധിച്ച സര്‍ക്കാര്‍ തീരുമാനം സ്വാഗതം ചെയ്യുകയും അതുമായി ബന്ധപ്പെട്ട ആശങ്കകള്‍ അവതരിപ്പിക്കുകയും ചെയ്തു. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായുള്ള 4 വര്‍ഷത്തെ ബിരുദം ഉള്‍പ്പടെയുള്ള വിഷയങ്ങള്‍ സംസാരിച്ചു. ദേശീയ വിദ്യാഭ്യാസ നായത്തോട് മുഖം തിരിച്ചിനില്‍ക്കുന്നത് കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയെ പിന്നോട്ടടിക്കുമെന്നും പുതിയ വിദ്യാഭ്യാസ നയം കേരളത്തില്‍ എത്രയും പെട്ടെന്ന് പൂര്‍ണ്ണമായി നടപ്പിലാക്കണമെന്നും ആവശ്യപ്പെട്ടു. സംസ്ഥാനപ്രവര്‍ത്തക സമിതി അംഗം കെ എം വിഷ്ണു, സംസ്ഥാന സമിതി അംഗം യദുകൃഷ്ണ തുടങ്ങിയവര്‍ പ്രതിനിധി സംഘത്തില്‍ ഉണ്ടായിരുന്നു.

 

 

എബിവിപി പ്രതിനിധി സംഘം ഉന്നത
വിദ്യാഭ്യാസമന്ത്രി ആര്‍ ബിന്ദുവിനെ നേരില്‍ കണ്ടു

Share

Leave a Reply

Your email address will not be published. Required fields are marked *