മൊയ്ത്തായ് ചാമ്പ്യന്‍ഷിപ്പ് 10,11ന്

കോഴിക്കോട്: മൂന്നാമത് ഇന്റര്‍ ക്ലബ്ബ് മൊയ്ത്തായ് ചാമ്പ്യന്‍ഷിപ്പ് 10,11 തിയതികളില്‍ ഗവ.ഫിസിക്കല്‍ എജ്യുക്കേഷന്‍ ഗ്രൗണ്ടില്‍ നടക്കും. ചാമ്പ്യന്‍ഷിപ്പിന്റെ ഉദ്ഘാടനം എം.കെ.രാഘവന്‍ എം.പി നിര്‍വ്വഹിക്കും. സംസ്ഥാനത്തെ 12 ജില്ലകളില്‍ നിന്നായി മിനി,സബ്ജൂനിയര്‍, ജൂനിയര്‍ ആന്റ് സീനിയര്‍ സ്ത്രീ-പുരുഷ കാറ്റഗറികളിലായി 290 കായിക താരങ്ങള്‍ പങ്കെടുക്കും. ചാമ്പ്യന്‍ഷിപ്പില്‍ ഒന്നാം സ്ഥാനം ലഭിക്കുന്നവര്‍ക്ക് മെയ് 25 മുതല്‍ 30 വരെ ആസാമില്‍വെച്ച് നടക്കുന്ന നാഷണല്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കും. നാഷണല്‍ മത്സരത്തില്‍ ഒന്നാം സ്ഥാനം ലഭിക്കുന്ന സീനിയര്‍ കാറ്റഗറി താരങ്ങള്‍ക്ക് തായ്‌ലന്റില്‍ നടക്കുന്ന ഏഷ്യന്‍ ഇന്റ്റോര്‍ മാര്‍ഷ്യല്‍ ആര്‍ട്‌സ് ചാമ്പ്യന്‍ഷിപ്പിലും പങ്കെടുക്കാം.

 

 

 

 

 

മൊയ്ത്തായ് ചാമ്പ്യന്‍ഷിപ്പ് 10,11ന്

Share

Leave a Reply

Your email address will not be published. Required fields are marked *