ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരോന്ദ്ര മോദി ഫെഡറലിസത്തിന്റെ അടിത്തറ ഇളക്കുകയാണെന്ന് തമിഴ്‌നാട് ഐടി മന്ത്രി ഡോ.പളനിവേല്‍ ത്യാഗരാജന്‍ പറഞ്ഞു. ഡല്‍ഹിയിലെ ജന്തര്‍മന്ദിറില്‍ കേരളം നടത്തിയ സമരത്തില്‍ പങ്കെടുത്ത് സംസാരിക്കികയായിരുന്നു അദ്ദേഹം. സംസ്ഥാനങ്ങള്‍ക്ക് അവകാശപ്പെട്ട ഫണ്ടുകള്‍ അനുവദിക്കാതിരിക്കുക, വിദേശ നിക്ഷേപങ്ങള്‍ക്ക് തടസ്സം നില്‍ക്കുക ഇത്തരം നടപടികളിലൂടെ പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാന സര്‍ക്കാരുകളെ മോദി ശ്വാസം മുട്ടിക്കുകയാണ്. സംസ്ഥാന സര്‍ക്കാരുകളുടെ ധനകാര്യ മാനേജ്‌മെന്റ് തകര്‍ക്കുന്ന നടപടികളാണുണ്ടാവുന്നത്.
തമിഴ്‌നാട്ടിലെ വിമാനതാവളങ്ങള്‍ അന്താരാഷ്ട്ര വിമാനതാവളങ്ങളായി പ്രഖ്യാപിക്കണമെന്ന ആവശ്യവും, എയിംസ് അനുവദിക്കണമെന്നാവശ്യപ്പെട്ടപ്പോഴും, പ്രളക കാല ദുരിതാശ്വാസം ചോദിച്ചപ്പോഴും മൗനം തുടരുകയായിരുന്നു. ബി.ജെ.പി.ഭരിക്കുന്ന സംസ്ഥാനങ്ങള്‍ക്ക് ഫണ്ട് വാരിക്കോരി നല്‍കുകയാണ്. സംസ്ഥാനങ്ങള്‍ക്കുണ്ടാവുന്ന പ്രതിസന്ധി ദീര്‍ഘകാലാടിസ്ഥാനത്തില്‍ സ്വയം നശീകരണമാകുമെന്ന് അദ്ദേഹം കേന്ദ്ര സര്‍ക്കാരിനെ ഓര്‍മ്മിപ്പിച്ചു.