സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങളുടെ സമരാഗ്നിയില്‍ വളര്‍ന്നുവന്ന മാന്നാനം സുരേഷ് രാഷ്ട്രീയ ജനതാദള്‍ എക്‌സിക്യൂട്ടീവംഗം. 1989-90 കാലഘട്ടത്തില്‍ ഏറ്റുമാനൂര്‍ ഗവണ്‍മെന്റ് ബോയ്‌സ് സ്‌കൂളില്‍ സ്‌കൂള്‍ ലീഡറായി വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെയാണ് അദ്ദേഹം പൊതു രംഗത്തെത്തുന്നത്. വിദ്യാര്‍ത്ഥി ജനതാദള്‍ കോട്ടയം ജില്ലാ സെക്രട്ടറി, സംസ്ഥാന വൈസ് പ്രസിഡണ്ട്, അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി, യുവ ജനതാദള്‍ കോട്ടയം ജില്ലാ പ്രസിഡണ്ട്, ജന.സെക്രട്ടറി, സംസ്ഥാന ജന.സെക്രട്ടറി, വൈസ് പ്രസിഡണ്ട്, അഖിലേന്ത്യാ കമ്മിറ്റിയംഗം, രാഷ്ട്രീയ ജനതാദള്‍ കോട്ടയം ജില്ലാ പ്രസിഡണ്ട്, ജനതാദള്‍ സംസ്ഥാന ജന.സെക്രട്ടറി എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. നിലവില്‍ ലോഹ്യ കര്‍മ്മ സമിതി സംസ്ഥാന പ്രസിഡണ്ട്, സോഷ്യലിസ്റ്റ് ഐക്യ ഫോറം പ്രസിഡണ്ട് എന്നീ സ്ഥാനങ്ങള്‍ വഹിക്കുന്നുണ്ട്. ഒട്ടനവധി സമര പോരാട്ടങ്ങള്‍ക്ക് നേതൃത്വം കൊടുത്തിട്ടുണ്ട്. കോട്ടയത്ത് നിന്ന് പ്രസിദ്ധീകരിക്കുന്ന പ്രഭാത ഭാരതം പത്രം, സമന്വയ ഭാരതം മാസിക, ഹസ്തിനപുരം സായാഹ്ന പത്രം, പ്രഭാത ഭാരതം, സമന്വയ ഭാരതം, ഓണ്‍ലൈന്‍ ന്യൂസ് ചീഫ് എഡിറ്ററും, മാനേജിംഗ് ഡയറക്ടറുമാണ് മാന്നാനം സുരേഷ്.