സൗഹൃദ ടൂര്‍ണമെന്റ് റിയാദ് സീസണ്‍ കപ്പ് ഫൈനലില്‍ അല്‍ നസറിനെ തോല്‍പ്പിച്ചു അല്‍ ഹിലാല്‍ കിരീടം നേടി. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ തിരികെ വന്ന മത്സരത്തില്‍ അല്‍ നസര്‍ എതിരില്ലാത്ത രണ്ടു ഗോളിന്റെ പരാജയമാണ് നേരിട്ടത്. രണ്ടു ഗോളും മത്സരത്തിന്റെ ആദ്യ പകുതിയിലാണ് പിറന്നത്.
17ആം മിനുട്ടില്‍ മിലിങ്കോവിച് സാവിച് ആണ് ആദ്യ ഗോള്‍ നേടിയത്. 30ആം മിനുട്ടില്‍ അല്‍ ദസരിയുടെ ഒരു ചിപ്പ് ഫിനിഷ് രണ്ടാം ഗോളായും മാറി. ഈ ഗോളുകള്‍ക്ക് ഒരു തിരിച്ചടി നല്‍കാന്‍ പോലും അല്‍ നസറിനായില്ല. റൊണാള്‍ഡോ മുഴുവന്‍ സമയവും ഇന്ന് കളത്തില്‍ ഉണ്ടായിരുന്നു. ഇനി രണ്ട് ടീമുകളും സൗദി ലീഗിലേക്ക് തങ്ങളുടെ ശ്രദ്ധ തിരിക്കും.