പ്രതിപക്ഷ പാര്‍ട്ടികള്‍ ഒരുമിച്ച് നിന്ന് ബി.ജെ.പിയെ പരാജയപ്പെടുത്തിയാല്‍ ഫെഡറലിസവും സംസ്ഥാനങ്ങളുടെ അവകാശങ്ങളും മാനിക്കുന്ന ഒരു ഇന്ത്യ സൃഷ്ടിക്കാനാകുമെന്ന് തമിഴ്നാട് മുഖ്യ മന്ത്രി എം.കെ.സ്റ്റാലിന്. പ്രധാനമന്ത്രി സംസ്ഥാനങ്ങളെ മുനിസിപ്പാലിറ്റികളെപ്പോലെയാണ് പരിഗണിക്കുന്നതെന്നും മുഖ്യമന്ത്രിമാരെ പ്രധാനമന്ത്രി നരേന്ദ്ര മോദി വിലമതിക്കുന്നില്ലെന്നും സ്റ്റാലിന് പറഞ്ഞു.
ഇതിന് ജനങ്ങളോട് ബിജെപി സര്‍ക്കാര്‍ ഉത്തരം പറയേണ്ടിവരും. മുമ്പ് പ്രധാനമന്ത്രിമാര്‍ സംസ്ഥാനങ്ങളെയും അവിടുത്തെ ജനങ്ങളെയും ബഹുമാനിച്ചിരുന്നു. എന്നാല്‍ മോദി വന്നതിന് ശേഷം സംസ്ഥാനങ്ങളെ മുനിസിപ്പാലിറ്റികളെപ്പോലെയാണ് പരിഗണിക്കുന്നത്. പ്രത്യേകിച്ച് ദക്ഷിണെന്ത്യന്‍ സംസ്ഥാനങ്ങളെയും മുഖ്യമന്ത്രിമാരെയും മോദിക്ക് ഇഷ്ടമല്ലെന്നും സ്റ്റാലിന് പറഞ്ഞു.സംസ്ഥാനങ്ങള്‍ക്ക് ഫണ്ട് നല്‍കാത്ത കേന്ദ്ര സര്‍ക്കാരിനെതിരെ പ്രതിഷേധിക്കാന്‍ എല്ലാ സംസ്ഥാനങ്ങളും നിര്‍ബന്ധിതരാണ്. ജിഎസ് ടി നടപ്പാക്കിയതിന് ശേഷം സംസ്ഥാനങ്ങള്‍ വലിയ സാമ്പത്തിക പ്രതിസന്ധികള്‍ നേരിടുകയാണ്. എന്നാല്‍ ആ പ്രശ്നം പരിഹരിക്കുന്നതിനുപകരം, പൊതുജനക്ഷേമ പദ്ധതികള്‍ക്കായി ഉപയോഗിക്കേണ്ട വായ്പകള്‍ വാങ്ങുന്നതില്‍ നിന്ന് സംസ്ഥാനങ്ങള്‍ക്ക് തടസ്സം സൃഷ്ടിക്കുകയാണ് കേന്ദ്രം. സംസ്ഥാന സര്‍ക്കാരുകളുടെ ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ മുടക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും സ്റ്റാലിന് പറഞ്ഞു.മോദി സര്‍ക്കാരിന്റെ ഇത്തരം നടപടികളെ തമിഴ്നാട് ശക്തമായി എതിര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര അവഗണനയ്ക്കെതിരെ എല്ലാ പാര്‍ട്ടികളും പ്രതിഷേധിക്കണം. ഇന്‍ഡ്യ മുന്നണി പാര്‍ട്ടികള്‍ ഒരുമിച്ച് നിന്ന് ബി.ജെ.പിയെ പരാജയപ്പെടുത്തിയാല്‍ ഫെഡറലിസവും സംസ്ഥാനങ്ങളുടെ അവകാശങ്ങളും മാനിക്കുന്ന ഒരു ഇന്ത്യ സൃഷ്ടിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതിപക്ഷ പാര്‍ട്ടികള്‍ ഒരുമിച്ച നിന്നാല്‍ഫെഡറലിസവും
സംസ്ഥാനങ്ങളുടെ അവകാശങ്ങളും മാനിക്കുന്ന
ഇന്ത്യ സൃഷ്ടിക്കാം; സ്റ്റാലിന്