ജയിലിലെത്തി പതിനഞ്ചു ദിവസത്തിനുള്ളില്‍ ബില്‍ക്കീസ് ബാനു കേസിലെ പ്രതിക്ക് പരോള്‍

ജയിലിലെത്തി പതിനഞ്ചു ദിവസത്തിനുള്ളില്‍ ബില്‍ക്കീസ് ബാനു കേസിലെ പ്രതിക്ക് പരോള്‍

വഡോദര: ജയിലിലെത്തി പതിനഞ്ചു ദിവസത്തിനുള്ളില്‍ ബില്‍ക്കീസ് ബാനു കേസിലെ പ്രതിക്ക് പരോള്‍. ദഹോഡിലെ രണ്‍ധിക്പൂര്‍ സ്വദേശി പ്രതീപ് മോധിയയ്ക്കാണ് ഗുജറാത്ത് ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്ന് ജയില്‍ അധികൃതര്‍ പരോള്‍ അനുവദിച്ചത്. ഭാര്യാപിതാവിന്റെ മരണച്ചടങ്ങുകളില്‍ പങ്കെടുക്കാന്‍ അഞ്ചു ദിവസത്തേക്കാണ് പരോള്‍.

ഫെബ്രുവരി അഞ്ചിന് ജസ്റ്റിസ് എംആര്‍ മെന്‍ഗ്ദേയാണ് ഇയാളുടെ പരോള്‍ അപേക്ഷ പരിഗണിച്ചത്. മുപ്പത് ദിവസത്തെ പരോളാണ് മോധിയ ആവശ്യപ്പെട്ടിരുന്നത്. ജയിലില്‍ പ്രതിയുടെ പെരുമാറ്റം നല്ലതാണെന്ന് അധികൃതര്‍ സാക്ഷ്യപ്പെടുത്തിയതും കോടതി നിര്‍ദേശം അനുസരിച്ച് സമയത്ത് ജയിലില്‍ തിരികെയെത്തിയതും അപേക്ഷയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

ബില്‍ക്കീസ് ബാനു കേസില്‍ 2008 ജനുവരി മുതല്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട മോധിയ 1041 ദിവസം പരോളിലായിരുന്നു എന്ന് നേരത്തെ സുപ്രിംകോടതിയില്‍ ഗുജറാത്ത് സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലുണ്ടായിരുന്നു. 223 ദിവസം മറ്റു അവധികളും ഇയാള്‍ക്ക് അനുവദിക്കപ്പെട്ടു.

സുപ്രിംകോടതിയുടെ അന്ത്യശാസനത്തെ തുടര്‍ന്ന് ജനുവരി 21ന് അര്‍ധരാത്രിയാണ് ബില്‍ക്കീസ് ബാനു പ്രതികള്‍ ഗോധ്ര സബ് ജയിലില്‍ കീഴടങ്ങിയത്. ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട പ്രതികളെ ഇടക്കാലത്ത് മോചിപ്പിച്ച ഗുജറാത്ത് ഗവണ്‍മെന്റിന്റെ തീരുമാനം റദ്ദാക്കിയിരുന്നു സുപ്രിംകോടതിയുടെ ചരിത്രവിധി.

 

ജയിലിലെത്തി പതിനഞ്ചു ദിവസത്തിനുള്ളില്‍ ബില്‍ക്കീസ് ബാനു കേസിലെ പ്രതിക്ക് പരോള്‍

 

Share

Leave a Reply

Your email address will not be published. Required fields are marked *