ന്യൂഡല്‍ഹി: ജനാധിപത്യത്തെ ശക്തിപ്പെടുത്താനുള്ള മന്‍മോഹന്‍ സിങിന്റെ പ്രവര്‍ത്തനം സഭയിലെ മറ്റ് അംഗങ്ങള്‍ക്ക് പ്രചോദനമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.വിരമിക്കുന്ന രാജ്യസഭാ അംഗങ്ങള്‍ക്കായി ഒരുക്കിയ യാത്രയയപ്പ് ചടങ്ങിലായിരുന്നു പ്രധാനമന്ത്രിയുടെ പരാമര്‍ശം.’രാജ്യസഭയിലെ ഒരു നിര്‍ണായക നിയമ നിര്‍മാണവുമായി ബന്ധപ്പെട്ട അവസരത്തില്‍ ആരോഗ്യ പ്രശ്നങ്ങള്‍ വകവെക്കാതെ മുന്‍ പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിങ് വീല്‍ചെയറിലെത്തി വോട്ട് രേഖപ്പെടുത്തിയ സംഭവം ചൂണ്ടിക്കാട്ടിയായിരുന്നു പ്രധാനമന്ത്രിയുടെ അഭിനന്ദനം. സഭയിലെ വോട്ടെടുപ്പില്‍ ഭരണപക്ഷം വിജയിക്കുമെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. എന്നാല്‍, വീല്‍ചെയറിലെത്തി അദ്ദേഹം വോട്ട് രേഖപ്പെടുത്തി. ഒരു സഭാംഗം തന്റെ കര്‍ത്തവ്യങ്ങളില്‍ ജാഗ്രത പുലര്‍ത്തുന്നതിന്റെ ഉദ്ദാഹരണമാണിത്’, മോദി പറഞ്ഞു.
പ്രത്യയശാസ്ത്രപരമായ വിയോജിപ്പുകള്‍ക്ക് വലിയ ആയുസ്സില്ല. എന്നാല്‍, ഇരുസഭകളേയും രാജ്യത്തെയും അദ്ദേഹം നയിച്ച രീതി ഇന്ത്യന്‍ ജനാധിപത്യവുമായി ബന്ധപ്പെട്ട എല്ലാ ചര്‍ച്ചകളിലും ഓര്‍മിക്കപ്പെടും. വോട്ടെടുപ്പില്‍ അദ്ദേഹം ആരെയാണ് പിന്തുണച്ചത് എന്നതിനല്ല പ്രാധാന്യം. എന്നാല്‍, ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്ന നടപടിയായിരുന്നു അദ്ദേഹത്തിന്റേത്. ദീര്‍ഘായുസ്സോടെ അദ്ദേഹം തങ്ങളെ നയിക്കട്ടെയെന്നും മോദി കൂട്ടിച്ചേര്‍ത്തു.
വി.മുരളീധരന്‍ അടക്കം 9 കേന്ദ്ര മന്ത്രിമാരും മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങും അടക്കം രാജ്യസഭയിലെ 56 അംഗങ്ങളുടെ യാത്രയയപ്പില്‍ പ്രതിപക്ഷ നേതാവും പ്രധാനമന്ത്രിയും കൊമ്പ് കേര്‍ത്തു. പാര്‍ലമെന്റില്‍ കറുത്ത വസ്ത്രം ധരിച്ചെത്തിയ പ്രതിപക്ഷ അംഗങ്ങളുടെ പ്രതിഷേധത്തെ ഫാഷന്‍ പരേഡ് എന്നാണ് മോദി പരിഹസിച്ചത്. സര്‍ക്കാര്‍ വലിയ നേട്ടങ്ങള്‍ സ്വന്തമാക്കുമ്പോള്‍ അവയ്ക്ക് കണ്ണുതട്ടാതിരിക്കാന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ അവയെ കുറ്റം പറയുന്നുവെന്ന് മോദി വിമര്‍ശിച്ചു . മന്‍മോഹന്‍ സിങ്ങിനെ മോദി പ്രശംസിച്ചത് നല്ലകാര്യമാണെന്നും, ജീവിതത്തിന്റെ നല്ല കാലം മുഴുവന്‍ സോഷ്യലിസവും മതേതരത്വവും പറഞ്ഞ എച്ച്
.ഡി.ദേവഗൗഡ തൊണ്ണൂറു കഴിഞ്ഞപ്പോള്‍ മോദിയെ കെട്ടിപ്പിടിച്ചുവെന്നും ഖര്‍ഗെ.ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളോടുള്ള കേന്ദ്ര അവഗണനയില്‍ പ്രതിഷേധിച്ച്ഡി.എം.കെ എം.പിമാര്‍ കറുത്ത വസ്ത്രം ധരിച്ചതിനെയാണ് മോദി പരിഹസിച്ചത്.
ജനാധിപത്യത്തെ ശക്തിപ്പെടുത്താനുള്ള മന്‍മോഹന്‍ സിങിന്റെ പ്രവര്‍ത്തനം അംഗങ്ങള്‍ക്ക് പ്രചോദനം; പ്രധാനമന്ത്രി