ഹുക്ക ആരോഗ്യത്തിന് ഹാനികരം; വില്‍പ്പനയും ഉപയോഗവും വിലക്കി കര്‍ണാടക

ഹുക്ക ആരോഗ്യത്തിന് ഹാനികരം; വില്‍പ്പനയും ഉപയോഗവും വിലക്കി കര്‍ണാടക

ബംഗളൂരു: കര്‍ണാടകയില്‍ സംസ്ഥാന വ്യാപകമായി ഹുക്ക നിരോധിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. ഹുക്കയുടെ വിപണനവും ഉപയോഗവും വിലക്കിയിട്ടുണ്ട്. പൊതുജനാരോഗ്യ സംരക്ഷണാര്‍ഥമാണ് നടപടിയെന്ന് ആരോഗ്യമന്ത്രി ദിനേഷ് ഗുണ്ടുറാവു പറഞ്ഞു.

ഹുക്ക നിരോധിച്ചുകൊണ്ട്, സിഗരറ്റ് ആന്‍ഡ് അദര്‍ ടുബാക്കോ പ്രൊഡക്ടക്സ് നിയമനത്തില്‍ ഭേദഗതി വരുത്തിയതായി മന്ത്രി പറഞ്ഞു. വരുംതലമുറയ്ക്ക് ആരോഗ്യകരമായ അന്തരീക്ഷം ഒരുക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് മന്ത്രി എക്സില്‍ കുറിച്ചു.

കര്‍ണാടകയില്‍ പ്രായപൂര്‍ത്തിയായവരില്‍ 22.8 ശതമാനവും പുകയില ഉപയോഗിക്കുന്നതായി അടുത്തിടെ പുറത്തിറക്കിയ ലോകാരോഗ്യ സംഘടനയുടെ പഠനത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതില്‍ 8.8 ശതമാനം പുകവലിക്കാരാണെന്നും പഠനം പറയുന്നു.

 

ഹുക്ക ആരോഗ്യത്തിന് ഹാനികരം; വില്‍പ്പനയും ഉപയോഗവും വിലക്കി കര്‍ണാടക

Share

Leave a Reply

Your email address will not be published. Required fields are marked *