കോഴിക്കോട്: ഇലക്ട്രോണിക് വോട്ടിംഗ് മെഷീനില്‍ കൃത്രിമം നടക്കുന്നതിനാല്‍ ബാലറ്റ് പേപ്പര്‍ വോട്ടെടുപ്പില്‍ പുന:സ്ഥാപിക്കണമെന്ന് തൃശൂര്‍ നസീര്‍ ആവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ച് രാജ്യത്ത് ആദ്യമായി പ്രക്ഷോഭം ആരംഭിച്ചത് താനാണെന്നദ്ദേഹം പറഞ്ഞു. കോഴിക്കോട്ട് ബീച്ചിലും സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും രാപ്പകലില്ലാതെ ഗാനങ്ങള്‍ ആലപിച്ച് ഒപ്പു ശേഖരണം നടത്തിയിരുന്നു. ലക്ഷക്കണക്കിന് വരുന്ന ഒപ്പുകള്‍ സുപ്രീംകോടതി മുമ്പാകെ സമര്‍പ്പിച്ചിട്ടുണ്ട്. ബാലറ്റ് പേപ്പര്‍ പുന:സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ആദ്യമായി സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയതും താനാണെന്നദ്ദേഹം അവകാശപ്പെട്ടു.
ഇപ്പോള്‍ രാജ്യത്ത് പലയിടങ്ങളിലും ഈ ആവശ്യമുന്നയിച്ച് പ്രക്ഷോഭങ്ങള്‍ നടന്നുവരികയാണ്. ഇലക്ട്രാണിക് മെഷീനില്‍ നടക്കുന്ന കള്ളക്കളികള്‍ പൊതുജനങ്ങള്‍ക്കും മാധ്യമങ്ങള്‍ക്കും മുമ്പില്‍ വിദഗ്ധര്‍ ആവതരിപ്പിക്കുന്നത് ലോകം ദര്‍ശിച്ചതാണ്. കേന്ദ്രം ഭരിക്കുന്ന മോദി സര്‍ക്കാരിന് അധികാരത്തില്‍ തുടരാനുള്ള കുറുക്കു വഴിയാണ് വോട്ടിംഗ് മെഷീനുകളെന്നദ്ദേഹം ആരോപിച്ചു. ഇക്കാര്യത്തില്‍ നിക്ഷ്പക്ഷ നിലപാട് സ്വീകരിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ തയ്യാറാവണമെന്നദ്ദേഹം ആവശ്യപ്പെട്ടു.