‘പ്രവാസ പോരാട്ടത്തിന്റെ രണ്ടു പതിറ്റാണ്ടുകള്‍”; സംഘാടക സമിതി രൂപീകരിച്ചു

‘പ്രവാസ പോരാട്ടത്തിന്റെ രണ്ടു പതിറ്റാണ്ടുകള്‍”; സംഘാടക സമിതി രൂപീകരിച്ചു

കോഴിക്കോട്: കേരള പ്രവാസി സംഘത്തിന്റെ 20-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ”പ്രവാസപോരാട്ടത്തിന്റെ രണ്ടു പതിറ്റാണ്ടുകള്‍” പരിപാടിയുടെ ഉദ്ഘാടനം ഫിബ്രവരി 18 ന് വൈകിട്ട് നാല് മണിക്ക് കോഴിക്കോട് സി. പി. ഐ. എം സംസ്ഥാന സെക്രട്ടറി എം. വി ഗോവിന്ദന്‍ മാസ്റ്റര്‍ നിര്‍വഹിക്കും. പൊതു മരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി. എ. മുഹമ്മദ് റിയാസ് മുഖ്യാതിഥിയാവും. പരിപാടിയുടെ ഭാഗമായി പ്രവാസി കുടുംബ സംഗമവും കലാപരിപാടികളും അരങ്ങേറും. പരിപാടി വിജയിപ്പിക്കുന്നതിനായി 101 അംഗ സംഘാടകസമിതി രൂപീകരിച്ചു. കോഴിക്കോട് ഇ എം എസ് ഇന്‍ഡോര്‍ സ്റ്റേഡിയം ഹാളില്‍ നടന്ന സംഘാടകസമിതി രൂപീകരണ യോഗം സംസ്ഥാന പ്രസിഡണ്ട് ഗഫൂര്‍ പി. ലില്ലിസ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ. സജീവ് കുമാര്‍ അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി കെ. വി അബ്ദുല്‍ഖാദര്‍, ട്രഷറര്‍ ബാദുഷ കടലുണ്ടി, കെ. എം. സി. ടി ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. കെ. കെ. മൊയ്തു, പുരോഗമന കലാ സാഹിത്യ സംഘം ജില്ലാ സെക്രട്ടറി യു. ഹേമന്ത് കുമാര്‍, സി പി ഐ എം ടൗണ്‍ എല്‍ സി സെക്രട്ടറി സുരേഷ്‌കുമാര്‍, സി ഐ ടി യു ജില്ലാ സെക്രട്ടറി പ്രമോദ്, ഷൈജു എന്നിവര്‍ സംസാരിച്ചു. കെ. വി അബ്ദുല്‍ഖാദര്‍, ഗഫൂര്‍ പി. ലില്ലിസ്, എം. മെഹ്ബൂബ്, മേയര്‍ ഡോ. ബീനാ ഫിലിപ്പ്, തോട്ടത്തില്‍ രവീന്ദ്രന്‍ എം എല്‍ എ, എ. പ്രദീപ് കുമാര്‍ (മുന്‍ എം എല്‍ എ) ഡെപ്യുട്ടി മേയര്‍ മുസാഫര്‍ അഹമ്മദ്, ഡോ. കെ. കെ. മൊയ്തു, ദാമോദരന്‍, ബാബു പാറശ്ശേരി, രതീഷ്, സുബൈര്‍ കൊളക്കാടന്‍ (രക്ഷാധികാരികള്‍) ബാദുഷ കടലുണ്ടി (ചെയര്‍മാന്‍) സി. വി. മുഹമ്മദ് ഇക്ബാല്‍ (ജനറല്‍ കണ്‍വീനര്‍) കെ. സജീവ് കുമാര്‍ (ട്രഷറര്‍) ഷാഫിജ പുലാക്കല്‍, എം. സുരേന്ദ്രന്‍, ഷൈജു, സന്തോഷ് സെബാസ്റ്റ്യന്‍, യു. ഹേമന്ത് കുമാര്‍, (വൈ. ചെയര്‍മാന്‍) സലിം മണാട്ട്, ഷിജിത്ത് ടി. പി, സുരേഷ് കുമാര്‍, പ്രമോദ്, അരുണ്‍, അനുരാഗ്, ഷാജി, ഒ. എം. ഭരദ്വാജ്, ജോ. കണ്‍വീനര്‍മാര്‍, സബ്കമ്മറ്റി ഭാരവാഹികളായി ഫൈനാന്‍സ്: എം. സുരേന്ദ്രന്‍ (ചെയര്‍മാന്‍ ) കെ. കെ. ശങ്കരന്‍ (കണ്‍വീനര്‍) കബീര്‍ സലാല,പേരോത്ത് പ്രകാശന്‍ (വൈ. ചെയര്‍മാന്‍) ഗഫൂര്‍ മായനാട്, കെ. കെ സൂപ്പി (ജോ. കണ്‍വീനര്‍) റിസപ്ഷന്‍: സുരേഷ് കുമാര്‍ (ചെയര്‍മാന്‍) മഞ്ഞക്കുളം നാരായണന്‍ (കണ്‍വീനര്‍) സൈനബ എം. കെ, വിമലാ നാരായണന്‍ (വൈ. ചെയര്‍ പേഴ്‌സണ്‍) അശോകന്‍ പി, സുലോചന (ജോ. കണ്‍വീനര്‍) പബ്ലിസിറ്റി: ഒ. പി. സുരേഷ് (ചെയര്‍മാന്‍) സലിം മണാട്ട് (കണ്‍വീനര്‍) ഡോ. മുബാറക്ക് സാനി, ടി. കെ കണ്ണന്‍ (വൈ. ചെയര്‍മാന്‍) ഇളമന സുബ്രഹ്‌മണ്യന്‍, നജാഷ് (ജോ. കണ്‍വീനര്‍) & ഡെക്കറേഷന്‍: പ്രമോദ് (ചെയര്‍മാന്‍) ഷിജിത്ത് ടി. പി (കണ്‍വീനര്‍) മൊയ്തീന്‍ കോയ, സോമനാഥന്‍ (വൈ. ചെയര്‍മാന്‍) ആസാദ് പള്ളത്ത്, എന്‍ എം പ്രിയേഷ് (ജോ. കണ്‍വീനര്‍)റിഫ്രഷ്മെന്റ്: സന്തോഷ് സെബാസ്റ്റ്യന്‍ (ചെയര്‍മാന്‍) ഗഫൂര്‍ മായനാട് (കണ്‍വീനര്‍) വിന്‍സെന്റ് മാസ്റ്റര്‍ (വൈ. ചെയര്‍മാന്‍) ചന്ദ്രന്‍ എം. എം (ജോ. കണ്‍വീനര്‍) എന്നിവരെ തെരഞ്ഞെടുത്തു. സി വി ഇഖ്ബാല്‍ സ്വാഗതവും എം. സുരേന്ദ്രന്‍ നന്ദിയും പറഞ്ഞു.

 

 

 

 

 

‘പ്രവാസ പോരാട്ടത്തിന്റെ രണ്ടു പതിറ്റാണ്ടുകള്‍”;
സംഘാടക സമിതി രൂപീകരിച്ചു

 

Share

Leave a Reply

Your email address will not be published. Required fields are marked *