ആത്മീയമായ അറിവിന്റെ പോരായ്മ പ്രശ്‌നങ്ങള്‍ക്ക് കാരണം;
മനുഷ്യവകാശ കമ്മീഷന്‍ ആക്ടിംഗ് ചെയര്‍മാന്‍ കെ ബൈജു നാഥ്
അത്തോളി : ജീവിതത്തില്‍ ആത്മീയമായ അറിവ് നേടാതെ പോകുന്നതിന്റെ പോരായ്മയാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നതെന്ന് മനുഷ്യവകാശ കമ്മീഷന്‍ ആക്ടിംഗ് ചെയര്‍മാന്‍ കെ ബൈജു നാഥ്.കൊങ്ങന്നൂര്‍ ആശാരിക്കാവ് ക്ഷേത്ര തിറ മഹോത്സവത്തോടനുബന്ധിച്ച് ക്ഷേത്രാങ്കണത്തില്‍ നടത്തിയ സാസ്‌ക്കാരിക സദസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ മതങ്ങളും പങ്കുവെക്കുന്നതും പഠിപ്പിക്കുന്നതും സ്‌നേഹമാണ്, ഇവ തിരിച്ചറിയാനുള്ള ഇടമാണ് ആരാധാനാലയങ്ങള്‍. അതായത്, ആത്മീയതിലേക്കുള്ള ആദ്യ പടിയാണ് ആരാധനാലയങ്ങള്‍. ഏത് രീതിയിലുള്ള പ്രാര്‍ത്ഥനയും എത്തിച്ചേരുന്നത് ഏകതയിലേക്കാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ക്ഷേത്ര ട്രസ്റ്റ് പ്രസിഡന്റ് കെ.ടി പ്രഭാകരന്‍ അധ്യക്ഷനായി.
ഭഗവദ്ഗീത കൈ കൊണ്ട് എഴുതി ലണ്ടന്‍ ബുക്ക് ഓഫ് വേള്‍ഡ്‌റിക്കോര്‍ഡില്‍ ഇടം നേടിയ സെന്റ് സേവിയേഴ് കോളജ് പ്രിന്‍സിപ്പല്‍ പ്രൊഫ.വര്‍ഗീസ് മാത്യു, രാഷ്ട്രീയ, സാംസ്‌കാരിക, ജീവ കാരുണ്യ പ്രവര്‍ത്തകന്‍ സാജിദ് കോറോത്ത് എന്നിവര്‍ അതിഥികളായി. ക്ഷേത്രത്തിന്റെ സവിശേഷതകള്‍ ഉള്‍പ്പെടുത്തി അജീഷ് അത്തോളി രചനയും സന്ദീപ് നിത്യാനന്ദ് സംഗീതവും ആലാപനവും നിര്‍വ്വഹിച്ച കൊങ്ങന്നൂരമ്മ ആല്‍ബം കെ ബൈജു നാഥ് റിലീസ് ചെയ്തു.വൈസ് പ്രസിഡന്റ് എന്‍. പി ശങ്കരന്‍, സെക്രട്ടറി എന്‍ പി അനില്‍ കുമാര്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് പ്രദേശത്തെയും കുടുംബത്തിലെയും കലാകാരന്മാര്‍ അവതരിപ്പിച്ച നൃത്ത സംഗീത വിരുന്ന് കലാ വിസ്മയം അരങ്ങേറി. രാവിലെ ഡോ ചന്ദ്ര കാന്ത് നേത്രാലയത്തിന്റെ നേതൃത്വത്തില്‍ സൗജന്യ നേത്ര പരിശോധന ക്യാമ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു രാജന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എന്‍ പി ശങ്കരന്‍ അധ്യക്ഷത വഹിച്ചു. ഡോ. എസ്.ഷഫീജ , പി ആര്‍ ഒ മനോജ് എം നായര്‍,ജോയിന്റ് സെക്രട്ടറിമാരായ എന്‍ പി സത്യനാഥന്‍,
കെ ടി ഹരിദാസന്‍ എന്നിവര്‍ സംസാരിച്ചു.വൈകീട്ട് 7 ന് ക്ഷേത്ര കലയായ വട്ടക്കളി. തുടര്‍ന്ന് ജൂനിയര്‍ കലാഭവന്‍ മണി മണി ദാസ് പയ്യോളിയുടെ നേതൃത്വത്തില്‍ മണികിലുക്കം മെഗാ ഷോ നടക്കും.നാളെ പ്രധാന ഉത്സവം തിറ കെട്ടിയാട്ടം. 9 ന് സമാപനം.
അത്തോളി ആശാരിക്കാവില്‍ തിറ മഹോത്സവം തുടങ്ങി