ഗാന്ധി രക്തസാക്ഷി ദിനത്തില്‍ ഗാന്ധി ഘാതകന്‍ ഗോഡ്‌സെയെ പ്രകീര്‍ത്തിച്ച് ഫേസ്ബുക്കില്‍ കമന്റിട്ട എന്‍.ഐ.ടി പ്രൊഫസര്‍ ഷൈജ ആണ്ടവനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് കോഴിക്കോട് എന്‍.ഐ.ടിയിലേക്ക് ഡിവൈഎഫ്‌ഐ സംഘടിപ്പിച്ച യുവജന മാര്‍ച്ച് സംസ്ഥാന പ്രസിഡന്റ് വി.വസീഫ് ഉദ്ഘാടനം ചെയ്തു.ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി പിസി ഷൈജു സ്വാഗതം പറഞ്ഞു. സംസ്ഥാന ജില്ലാ ട്രഷറര്‍ ടി കെ സുമേഷ്, അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മറ്റി അംഗങ്ങളായ കെ.എം.നിനു, ദിപു പ്രേംനാഥ്, കെ. അരുണ്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ കമ്മറ്റി അംഗം പ്രഗിന്‍ലാല്‍ നന്ദി രേഖപ്പെടുത്തി.
ഗാന്ധിഘാതകനെ പ്രകീര്‍ത്തിച്ച ഷൈജ ആണ്ടവനെ
പുറത്താക്കുക; ഡിവൈഎഫ്‌ഐ