ദുബായ്: 70 വര്‍ഷം പൂര്‍ത്തിയാക്കുന്ന യു.എ.ഇയിലെ ആദ്യത്തെ സാമൂഹ്യ, സാംസ്‌കാരിക, ജീവകാരുണ്യ ,മത പ്രവാസി സംഘടനയായ ദുബായ് മുട്ടം മുസ്ലിം ജമാഅത്ത് കമ്മിറ്റിയുടെ 2024-2025 ലേക്കുള്ള പ്രസിഡണ്ടായി പുന്നക്കന്‍ മുഹമ്മദലിയെ തെരെഞ്ഞടുത്തു.
കെ. അലി മാസ്റ്റര്‍, ടി.ടി. മഹറുഫ്, കെ.മുബശ്ശിര്‍ (വൈസ് പ്രസിഡണ്ടുമാര്‍), കെ.ടി.പി.ഇബ്രാഹിം ജനറല്‍ സിക്രട്ടറി,കെ ശരീഫ്, റംഷീദ്.കെ.നജാദ് ബീരാന്‍ (സിക്രട്ടറിമാര്‍), എന്‍.ഉമ്മര്‍, ട്രഷറര്‍,
ടി.പി.മഹമ്മൂദ് ഹാജി, ടി.പി.അബ്ബാസ് ഹാജി, പുന്നക്കന്‍ ബീരാന്‍ ഹാജി, ടി.പി.ഇബ്രാഹിം ഹാജി, സി.പി.ജലീല്‍, എം.ഇബ്രാഹിം, സി.പി.മുസ്തഫ, എം.മുഹമ്മദലി എന്നിവരെ കേന്ദ്ര കമ്മിറ്റി അംഗങ്ങളായും 31 അംഗ പ്രവര്‍ത്തക സമിതിയേയും ജനറല്‍ ബോഡി യോഗം തിരഞ്ഞടുത്തു.