നവജന ശക്തി കോണ്‍ഗ്രസ് യുഡിഎഫുമായി സഹകരിക്കും

നവജന ശക്തി കോണ്‍ഗ്രസ് യുഡിഎഫുമായി സഹകരിക്കും

തിരുവനന്തപുരം: കേരളത്തിലെ ജനദ്രോഹ സര്‍ക്കാരിനെതിരെയും രാജ്യത്തെ ജനങ്ങളെ മതത്തിന്റെയും, ജാതിയുടെയും പേരില്‍ തമ്മിലടിപ്പിക്കുന്ന ബി ജെ പി സര്‍ക്കാരിനെതിരെയുള്ള ശരിയായ ബദല്‍ കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന യുഡിഎഫ് ആണെന്നതിനാല്‍ നവജനശക്തി കോണ്‍ഗ്രസ് യുഡിഎഫിന്റെ ഭാഗമായി യോജിച്ച് പ്രവര്‍ത്തിക്കുമെന്ന് ദേശീയ പ്രസിഡണ്ട് മനോജ് ശങ്കരനെല്ലൂരും, സംസ്ഥാന പ്രസിഡണ്ട് എ.എം.സെയ്തും പറഞ്ഞു. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് വെച്ച് കെപിസിസി പ്രസിഡണ്ട് കെ.സുധാകരന്‍, പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍, യുഡിഎഫ് കണ്‍വീനര്‍ എം.എം.ഹസന്‍, പി.കെ.കുഞ്ഞാലിക്കുട്ടി എന്നിവരുമായി ചര്‍ച്ച നടത്തി. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ വരും നാളുകളില്‍ ശക്തമായ ക്യാമ്പയിന്‍ ഉയര്‍ത്തിക്കൊണ്ട് വരുമെന്ന് മനോജ് ശങ്കരനെല്ലൂര്‍ കൂട്ടിച്ചേര്‍ത്തു.

 

 

 

 

നവജന ശക്തി കോണ്‍ഗ്രസ്
യുഡിഎഫുമായി സഹകരിക്കും

Share

Leave a Reply

Your email address will not be published. Required fields are marked *