മനസ്സിന്റെ കോണില്‍ നറു നിലാവായ് വന്നുനീ
സ്വപ്നങ്ങളൊത്തിരി നെയ്തുകൂട്ടി.
കാണുന്ന സ്വപ്നങ്ങള്‍
ചിറകുവിരിച്ചുയര്‍ന്നു
ആകാശ സീമയില്‍
ആടിതിമര്‍ത്തു.
സ്വര്‍ണ്ണചാമരം വീശീയാരോ
പല്ലക്കിലേറ്റി കൊണ്ടുപോയി
സപ്രമഞ്ചത്തിലേക്കാനയിച്ചു.
പനിനീര്‍ പൂക്കള്‍തന്‍ പട്ടുമെത്തയും,
സ്വര്‍ണ്ണതളികയില്‍ പാല്‍പായസവും
തന്ന് എന്നെയേറെ ആനന്ദിപ്പിച്ചു.
തോഴികളൊടൊപ്പം കളിച്ചു രസിച്ചിരിക്കെ
പെട്ടെന്നൊരു ഭയാനക ശബ്ദം
കര്‍ണ്ണപുടത്തില്‍ അലയടിച്ചു.
ആനന്ദസാഗരത്തിലാറടിയ
ഞാന്‍ മാന്‍പേടപോലെ വിറച്ചുനിന്നു.
ദാ യെന്‍ചാരെ കറുത്തിരുണ്ടോരു രൂപം
നില്‍ക്കുന്നകണ്ടയെന്‍
ഹൃദയമിടിപ്പു വര്‍ദ്ധിച്ചുവല്ലൊ.
നീയാരെന്നചോദ്യം തൊണ്ടയില്‍കുരുങ്ങി
വറ്റിവരണ്ട നാവുനനയ്ക്കാന്‍
ഒരുതുള്ളി ജലത്തിനായ് കേണുകരഞ്ഞു.
ആരോഒരാള്‍ വാതിലില്‍ മുട്ടി
വാതില്‍പാളിതന്‍ കരകരശബ്ദം
ചങ്ങലയാണെന്ന് ഞാനും നിനച്ചു.
എന്നേ വരിഞ്ഞു മുറുക്കല്ലെയെന്ന്
കാലുപിടിച്ചപേക്ഷിച്ചനേരം
അട്ടഹാസത്തോടെയടുത്തുവന്നിടുന്ന
ദുഷ്ടനെ,യയാള്‍ ആട്ടിയോടിച്ചു.
ആരോ ഒരാള്‍
അമ്മേയെന്നലറിവിളിച്ചപ്പോള്‍
നിറുകയിലരോ തലോടുന്നതറിഞു ഞാന്‍.
ആരാന്നെന്‍ ചോദ്യത്തിനുത്തരം പോല്‍
പൈതലേ
യെന്നോതിയെന്‍ ചെവിയില്‍.
ആരെന്നു ഞാന്‍ വീണ്ടുമാരാഞ്ഞപ്പോള്‍
ദാ നില്‍ക്കുന്നു വൃദ്ധയാം ഒരു സ്ത്രി
നെറ്റിയില്‍ ഭസ്മകുറിയും
കഴുത്തിലൊരേലസ്സും
കാതില്‍ തോടയും ധരിച്ചൊരമ്മ.
അമ്മതന്‍ പാദത്തില്‍ വീണുകരഞ്ഞുടന്‍,
അറിവില്ലാപൈതങ്ങള്‍തന്‍
സമസ്ഥാപരാധവും പൊറുക്കേണമമ്മേ…
എന്നുവാവിട്ടുകേണക്ഷിച്ചനേരത്ത്,
അമ്മമൊഴിഞൂ കലികാലവൈഭവം
വിണ്ടും മൊഴിഞ്ഞു ഭയക്കാതെ കുഞ്ഞേ
നിനക്ക് ഞാനുണ്ട് കൂട്ടിനെന്ന്.
കണ്ണുതുറക്കവെ നേര0വെളുത്തു
ഉദയസൂര്യതന്‍ പ്രഭാകിരണം സ്പര്‍ശിച്ചുയെന്നെ.
അപ്പോഴാതാ ക്ഷേത്രത്തില്‍നിന്നും
വിഷ്ണു
സഹശ്രനാമജപം കാതില്‍ മൊഴിയുന്നു…
‘ഓം ഭഗവതെ വാസുദേവായനമ:
ഓം ഭഗവതേ നാരായണായ നമ:
ഓം ഭഗവതേ കൃഷ്ണായ നമ:
ഓംനമ:ശിവായ’..
മഹിജതോട്ടത്തില്‍