സംസ്ഥാനത്ത് അര്‍ബുദ സാധ്യതാ നിരക്ക് കൂടുന്നു.9 ലക്ഷം പേരില്‍ അര്‍ബുദ സാധ്യതയെന്ന് ആരോഗ്യവകുപ്പിന്റെ നിരീക്ഷണ റിപ്പോര്‍ട്ട്. ആരോഗ്യവകുപ്പിന്റെ ‘അല്പം ശ്രദ്ധ ആരോഗ്യം ഉറപ്പ് ‘ക്യാംപയിന്റെ ഭാഗമായി നടത്തിയ ജീവിത ശൈലീ രോഗ നിരീക്ഷണ പദ്ധതിയിലൂടെയാണ് കാന്‍സര്‍ റിസ്‌ക് ഫാക്ടര്‍ ഉളളവരെ കണ്ടെത്തി തുടര്‍ പരിശോധനകള്‍ക്ക് റഫര്‍ ചെയ്തത്. 8 ലക്ഷം പേരും തുടര്‍ പരിശോധനകള്‍ക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
9 ലക്ഷം പേര്‍ക്കാണ് രോഗലക്ഷണങ്ങളും കാന്‍സര്‍ വരാനുളള സാധ്യതയും കണ്ടെത്തിയത് . 96000 പേര്‍ക്ക് ഗര്‍ഭാശയഗള അര്‍ബുദ ലക്ഷണങ്ങളും 79000 പേര്‍ക്ക് സ്തനാര്‍ബുദ ലക്ഷണളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 41,000 പേര്‍ക്കാണ് വദനാര്‍ബുദം സംശയിക്കുന്നത്. പുരുഷന്മാരില്‍ മുമ്പില്‍ നില്‍ക്കുന്നത് വദനാര്‍ബുദം, ശ്വാസകോശാര്‍ബുദം, പ്രോസ്റ്റേറ്റ് കാന്‍സര്‍ എന്നിവയാണ്. സ്ത്രീകളില്‍ കൂടുതല്‍ സ്തനാര്‍ബുദവും തൈറോയ്ഡ് കാന്‍സറും ഗര്‍ഭാശയഗള അര്‍ബുദവും. 30 നു മുകളില്‍ പ്രായമുളള 1 കോടി 53 ലക്ഷം പേരിലാണ് സ്‌ക്രീനിങ് നടത്തിയത്. തുടര്‍ പരിശോധനകള്‍ക്ക് എത്തിയിട്ടുളളത് 1ലക്ഷത്തോളം പേര്‍ മാത്രമാണ്.
സംസ്ഥാനത്ത് പ്രതിവര്‍ഷം 65000 പുതിയ കാന്‍സര്‍ രോഗികളെയാണ് കണ്ടെത്തുന്നത്. ലോകപ്രശസ്ത ആരോഗ്യ പ്രസിദ്ധീകരണമായ ‘ലാന്‍സെറ്റ്’ പുറത്തുവിട്ട കണക്ക് പ്രകാരം ഒരു ലക്ഷം പേരില്‍ 135 രോഗബാധിതര്‍. മരണനിരക്കില്‍ മിസോറാമിനു പിന്നില്‍ രണ്ടാമതാണ് കേരളം. അവസാനഘട്ടത്തില്‍ മാത്രം തിരിച്ചറിയുന്നതും ചികില്‍സ തേടുന്നതുമാണ് മരണനിരക്ക് ഉയരാനുളള കാരണം. തുടക്കത്തിലേ കണ്ടെത്തി കൃത്യമായ ചികില്‍സ നല്‍കിയാല്‍ തൊണ്ണൂറു ശതമാനം പേരിലും രോഗം ഭേദമാക്കാം.
സംസ്ഥാനത്ത് അര്‍ബുദ സാധ്യതാ നിരക്ക് കൂടുന്നു
മരണ നിരക്കില്‍ കേരളം രണ്ടാം സ്ഥാനത്ത്