ടെസ്റ്റ് ബൗളര്‍മാരില്‍ റാങ്കില്‍ ഒന്നാമനായി ബുമ്ര; ചരിത്രം

ടെസ്റ്റ് ബൗളര്‍മാരില്‍ റാങ്കില്‍ ഒന്നാമനായി ബുമ്ര; ചരിത്രം

ഐസിസിയുടെ ഏറ്റവും പുതിയ പുരുഷ ടെസ്റ്റ് ബൗളര്‍ റാങ്കിംഗില്‍ ഇന്ത്യന്‍ പേസര്‍ ജസ്പ്രിത് ബുമ്ര ഒന്നാമത്. ടെസ്റ്റ് റാങ്കിംഗില്‍ ഒന്നാമത് എത്തുന്ന ഇന്ത്യയുടെ ആദ്യ പേസ് ബൗളര്‍ ആണ് ബുമ്ര. ഐ സി സിയുടെ ടെസ്റ്റ്, ഏകദിനം, ടി20 ഫോര്‍മാറ്റുകളില്‍ ഒന്നാമത് എത്തിയ ആദ്യ ബൗളര്‍ ആയും ബുമ്ര മാറി.

ഇംഗ്ലണ്ടിനെതിരാറ്റ രണ്ടാം ടെസ്റ്റില്‍ 9/91 എന്ന മികച്ച ബൗളിംഗ് പ്രകടനം ആണ് ബുംറയെ ടെസ്റ്റില്‍ ആദ്യമായി ഒന്നാം സ്ഥാനത്തെത്തിച്ചത്. ഒമ്പത് വിക്കറ്റ് വീഴ്ത്തിയ ബുംറ രണ്ടാം ടെസ്റ്റില്‍ പ്ലെയര്‍ ഓഫ് ദി മാച്ച് ബഹുമതി നേടുകയും ചെയ്തിരുന്നു. ഒന്നാമത് ഉണ്ടായിരുന്ന അശ്വിന്‍ രണ്ട് സ്ഥാനങ്ങള്‍ പിറകില്‍ പോയി മൂന്നാം സ്ഥാനത്തായി.

അശ്വിന്‍, രവീന്ദ്ര ജഡേജ, ബിഷന്‍ ബേദി എന്നിവരാണ് മുമ്പ് ടെസ്റ്റ് റാങ്കിംഗില്‍ ഒന്നാമത് എത്തിയിട്ടുള്ള ഇന്ത്യന്‍ താരങ്ങള്‍.

 

ടെസ്റ്റ് ബൗളര്‍മാരില്‍ റാങ്കില്‍ ഒന്നാമനായി ബുമ്ര; ചരിത്രം

Share

Leave a Reply

Your email address will not be published. Required fields are marked *