ഏകീകൃത സിവില്‍ കോഡ് നിയമമാകുമ്പോള്‍; ഉത്തരാഖണ്ഡില്‍ ലിവിങ് ടുഗതര്‍ ബന്ധം റജിസ്റ്റര്‍ ചെയ്യണം

ഏകീകൃത സിവില്‍ കോഡ് നിയമമാകുമ്പോള്‍; ഉത്തരാഖണ്ഡില്‍ ലിവിങ് ടുഗതര്‍ ബന്ധം റജിസ്റ്റര്‍ ചെയ്യണം

ഏകീകൃത സിവില്‍ കോഡ് നിയമമാകുന്നതോടെ ഉത്തരാഖണ്ഡില്‍ ലിവിങ് ടുഗതര്‍ പങ്കാളികളായി ജീവിക്കുന്നവരും ജീവിക്കാന്‍ ആഗ്രഹിക്കുന്നവരും ജില്ലാ ഭരണകൂടങ്ങളില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് നിര്‍ദേശം.മാനറാണെങ്കില്‍ മാതാപിതാക്കളുടെ സമ്മതവും ആവശ്യമാണ്. സംസ്ഥാനത്തിന് പുറത്ത് ലിവിങ് ടുഗതര്‍ ജീവിതം നയിക്കുന്നവര്‍ക്കും നിര്‍ദേശം ബാധകമാണ്.

പങ്കാളികള്‍ക്ക് പ്രായപൂര്‍ത്തിയായിരിക്കണം, സമ്മതം നേടിയത് വ്യാജവാഗ്ദാനങ്ങള്‍ നല്‍കിയായിരിക്കരുത്, പങ്കാളികളില്‍ ഒരാള്‍ വിവാഹം കഴിച്ചതോ അല്ലെങ്കില്‍ മറ്റ് ബന്ധങ്ങളുള്ള വ്യക്തിയോ ആയിരിക്കരുത് തുടങ്ങിയ നിബന്ധനകളും ലിവിങ് ടുഗതര്‍ ബന്ധങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് നിര്‍ബന്ധമാണ്.

ഇതേക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കുന്നതിനായി പ്രത്യേക വെബ്സൈറ്റ് തയാറാക്കിവരുകയാണെന്നും എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. ജില്ലാ രജിസ്ട്രാര്‍ക്കാണ് ബന്ധത്തിന്റെ സാധുത പരിശോധിച്ച് സ്ഥിരീകരിക്കാനുള്ള ഉത്തരവാദിത്തം. രജിസ്‌ട്രേഷന്‍ നിരസിക്കപ്പെടുകയാണെങ്കില്‍ വ്യക്തമായ കാരണങ്ങളും രജിസ്ട്രാര്‍ അറിയിക്കണം.

ബന്ധം അവസാനിപ്പിക്കുന്നതിന് രേഖാമൂലമായ പ്രസ്താവനയും ആവശ്യമാണ്. കാരണങ്ങളില്‍ വിശ്വാസയോഗ്യമല്ലെങ്കില്‍ രജിസ്ട്രാര്‍ക്ക് പോലീസ് അന്വേഷണത്തിന് നിര്‍ദേശം നല്‍കാനും കഴിയും. 21 വയസില്‍ താഴെയുള്ളവരാണെങ്കില്‍ മാതാപിതാക്കളേയും അറിയിക്കും.

രജിസ്റ്റര്‍ ചെയ്യുന്നതില്‍ പരാജയപ്പെടുകയോ തെറ്റായ വിവരങ്ങള്‍ നല്‍കുകയോ ചെയ്താല്‍ ആറ് മാസം വരെയാണ് തടവുശിക്ഷ. 25,000 രൂപ വരെ പിഴയും ലഭിക്കാം. രജിസ്റ്റര്‍ ചെയ്യാന്‍ കാലതാമസമുണ്ടായാല്‍ ജയില്‍ശിക്ഷ മൂന്ന് മാസവും പിഴ 10,000 രൂപയുമായിരിക്കും.

ലിവിങ് ടുഗതര്‍ ബന്ധങ്ങളില്‍ ജനിക്കുന്ന കുട്ടികള്‍ക്ക് നിയമപരമായ അംഗീകാരം ലഭിക്കും. പങ്കാളികളുടെ കുട്ടിയായി തന്നെ കണക്കാക്കപ്പെടും. കുട്ടികള്‍ക്ക് മാതാപിതാക്കളുടെ സ്വത്തുക്കളിലും അവകാശമുണ്ടാകും.

 

 

ഏകീകൃത സിവില്‍ കോഡ് നിയമമാകുമ്പോള്‍;
ഉത്തരാഖണ്ഡില്‍ ലിവിങ് ടുഗതര്‍ ബന്ധം
റജിസ്റ്റര്‍ ചെയ്യണം

Share

Leave a Reply

Your email address will not be published. Required fields are marked *