സ്മാര്‍ട് ഫോണ്‍ വില്‍പന ആഗോള വിപണിയില്‍ കുതിച്ചുയരുകയാണ്. എന്നാല്‍ അസംസ്‌കൃത വസ്തുക്കളുടെ വില വര്‍ധനവ് താമസിയാതെ ഇന്ത്യയിലെ സ്മാര്‍ട് ഫോണ്‍ വില ഉയരാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.ഇന്ത്യയില്‍ വില്‍ക്കുന്ന സ്മാര്‍ട് ഫോണുകളില്‍ ഉപയോഗിക്കുന്ന മെമ്മറി ചിപ്പുകളുടെ വില വര്‍ധിക്കാനാണ് സാധ്യത. ഈ വില വര്‍ധന പ്രധാനമായും 10000 രൂപയില്‍ താഴെ വിലയുള്ള ബജറ്റ് 5ജി സ്മാര്‍ട് ഫോണുകളെയാണ് ബാധിക്കുക.
മെമ്മറി ചിപ്പുകളുടെ രണ്ട് പ്രധാന വിതരണക്കാരായ മൈക്രോണ്‍, സാംസങ് തുടങ്ങിയ കമ്പനികള്‍ അവരുടെ ഡിറാം ചിപ്പുകളുടെ വില വര്‍ധിപ്പിക്കാനുള്ള പദ്ധതിയിലാണ്. നിലവിലുള്ളതിനേക്കാള്‍ 20 ശതമാനം വര്‍ധനവാണ് പ്രതീക്ഷിക്കുന്നത്.മെമ്മറി ചിപ്പുകളുടെ വില വര്‍ദ്ധിക്കുന്നതോടെ ഇന്ത്യയില്‍ സ്മാര്‍ട് ഫോണുകളുടെ വില വര്‍ധിക്കാന്‍ സാധ്യതയുണ്ട്.
വേഗം സ്മാര്‍ട്‌ഫോണ്‍ സ്വന്തമാക്കൂ ഇല്ലെങ്കില്‍ വലിയ വില നല്‍കേണ്ടിവരും