ബജറ്റിലെ വിദേശ സര്‍വകലാശാല പ്രഖ്യാപനത്തില്‍ ആശങ്കയറിയിച്ച് എസ്.എഫ്. ഐ.സംസ്ഥാനത്ത് വിദേശ സര്‍വകലാശാലകള്‍ വേണ്ടെന്ന് എസ്.എഫ്.ഐ. ബജറ്റിലെ വിദേശ സര്‍വകലാശാല പ്രഖ്യാപനത്തില്‍ വലിയ ആശങ്കയുണ്ടെന്നും ഇത് സര്‍ക്കാരിനെ അറിയിക്കുമെന്നും എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് കെ.അനുശ്രീ പറഞ്ഞു. സ്വകാര്യ സര്‍വകലാശാലകള്‍ക്ക് സര്‍ക്കാര്‍ നിയന്ത്രണം വേണമെന്നും എസ്.എഫ്.ഐ ആവശ്യപ്പെട്ടു.
അതേസമയം ഉന്നത വിദ്യാഭ്യാസ രംഗത്തെ സ്വകാര്യ നിക്ഷേപം നേരത്തെ തീരുമാനിച്ചതാണെന്നു മന്ത്രി ആര്‍.ബിന്ദു വ്യക്തമാക്കി. സ്വകാര്യ സര്‍വകലാശാലകള്‍ക്കെതിരെയുള്ള അന്നത്തെ സമരം കാലത്തിന് അനുസരിച്ചുള്ളതായിരുന്നു. കംപ്യൂട്ടറിനെതിരെ സമരം ചെയ്തു എന്നുപറഞ്ഞ് ഇന്നു കംപ്യൂട്ടര്‍ മാറ്റിവെയ്ക്കാനാകുമോ എന്നും മന്ത്രിയുടെ മറുചോദ്യം. വിദ്യാഭ്യാസ നിലവാരം ഉറപ്പാക്കാന്‍ സ്വകാര്യ സര്‍വകലാശാലകള്‍ അനിവാര്യമെന്നും, ശക്തമായ നിയന്ത്രണങ്ങളോടെയാകും സര്‍വകലാശാലകള്‍ വരികയെന്നും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി. തിരുവനന്തപുരത്തായിരുന്നു മന്ത്രി ആര്‍.ബിന്ദുവിന്റെ പ്രതികരണം.