ജനപ്രതിനിധിസഭകളില്‍ സ്ത്രീകള്‍ക്ക് തുല്യപ്രാതിനിധ്യം ലഭ്യമാവണം;അഡ്വ.നൂര്‍ബിന റഷീദ്

ജനപ്രതിനിധിസഭകളില്‍ സ്ത്രീകള്‍ക്ക് തുല്യപ്രാതിനിധ്യം ലഭ്യമാവണം;അഡ്വ.നൂര്‍ബിന റഷീദ്

കോഴിക്കോട്: എല്ലാ ജനപ്രതിനിധിസഭകളിലും സ്ത്രീകള്‍ക്ക് തുല്യപ്രാതിനിധ്യം ലഭ്യമാവുന്ന സാഹചര്യമുണ്ടാവണമെന്നും അവസരസമത്വം പുരുഷന്‍ സ്ത്രീക്ക് നല്‍കുന്ന ഔദാര്യമല്ല സ്ത്രീയുടെ അവകാശമാണെന്നും ഇന്ത്യന്‍ യൂണിയന്‍ വനിതാ ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി നൂര്‍ബിന റഷീദ് പറഞ്ഞു.
ജീവിതത്തിന്റെ സമസ്ത മേഖലകളിലും പുരുഷനെക്കാള്‍ പ്രാഗല്ഭ്യത്തോടെ സ്ത്രീകള്‍ പ്രവര്‍ത്തിക്കുന്ന കാലമാണിത്. പക്ഷേ, നാടിന്റെ ഭാഗധേയം നിര്‍ണയിക്കുന്ന ജനാധിപത്യപ്രക്രിയയില്‍ മാത്രം സ്ത്രീകള്‍ പിന്തള്ളപ്പെടുന്നു. അവര്‍ക്ക് അവസരം നിഷേധിക്കുന്നു. സംവരണത്തിന്റെ പിന്‍ബലത്തോടെ തദ്ദേശസ്ഥാപനങ്ങളില്‍ സ്ത്രീകള്‍ അധികാരത്തിലെത്തി. സ്ത്രീകളെ അവഗണിക്കുന്ന രീതി എല്ലാ രാഷ്ട്രീയകക്ഷികളിലുമുണ്ട്. ഇന്നല്ലെങ്കില്‍ നാളെ തുല്യാവകാശം സ്ത്രീകള്‍ക്കു നല്‍കിയേ മതിയാവൂ -നൂര്‍ബിന റഷീദ് കൂട്ടിച്ചേര്‍ത്തു.

ജനപ്രതിനിധിസഭകളില്‍ സ്ത്രീകള്‍ക്ക് തുല്യപ്രാതിനിധ്യം ലഭ്യമാവണം;അഡ്വ.നൂര്‍ബിന റഷീദ്

Share

Leave a Reply

Your email address will not be published. Required fields are marked *