സംസ്ഥാന ബജറ്റ് പ്രതീക്ഷക്ക് വക നല്‍കുമോ?

സംസ്ഥാന ബജറ്റ് പ്രതീക്ഷക്ക് വക നല്‍കുമോ?

ഇന്ന് അവതരിപ്പിക്കുന്ന സംസ്ഥാന ബജറ്റ് പ്രതീക്ഷക്ക് വക നല്‍കുമോ?കടുത്ത സാമ്പത്തിക പ്രതിസന്ധിയുള്ള സര്‍ക്കാരിന്റെ ബജറ്റാണ് ഇന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അവതരിപ്പിക്കാന്‍ പോകുന്നത്. ഈ സര്‍ക്കാരിന്റെ നാലാമത്തെ ബജറ്റാണിത്.ബാലഗോപാല്‍ കഴിഞ്ഞ ബജറ്റിലെ പ്രഖ്യാപനങ്ങള്‍ പോലും പൂര്‍ത്തീകരിക്കാന്‍ സര്‍ക്കാരിന് സാധിച്ചിട്ടില്ല. ഈ വര്‍ഷം എന്താണ് സര്‍ക്കാര്‍ കരുതിയിരിക്കുന്നത് എന്നാണ് ല്ലാവരും ഉറ്റുനോക്കുന്നതും.

ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ ജനപ്രിയ പ്രഖ്യാപനങ്ങള്‍ ബജറ്റിലുണ്ടാകുമെന്ന് പ്രതീക്ഷിക്കാം. ക്ഷേമ പെന്‍ഷന്‍. ക്ഷാമ ബത്ത, എന്നിവ കാര്യക്ഷമമായി നടപ്പില്‍ വരുത്താനുള്ള പ്രഖ്യാപനം ഈ ബജറ്റില്‍ ഉണ്ടാവുമെന്ന് പ്രതീക്ഷിക്കാം.മെഡിക്കല്‍ രംഗത്തുള്‍പ്പടെ വരുമാനം വര്‍ധിപ്പിക്കാവുന്ന പുതിയ മേഖലകള്‍ കണ്ടെത്തുകയോ നിലവിലുള്ള നികുതി വര്‍ധിപ്പിച്ചോ ഫീസുകള്‍ കൂട്ടിയോ മുന്നോട്ടുപോകാനാകും ധനമന്ത്രിയുടെ ശ്രമം.സംസ്ഥാന ജിഎസ്ടിയിലെ പിരിവ് കാര്യക്ഷമമായി നടക്കുന്നില്ല. അത് കാര്യക്ഷമമാക്കാനുള്ള പദ്ധതികളുമുണ്ടാകാം. ധനസമാഹരണ മാര്‍ഗങ്ങള്‍ നേരിടുന്ന പ്രതിസന്ധിക്ക് പകരമായി സ്വകാര്യ മേഖലയെ ആകര്‍ഷിക്കുന്ന നിക്ഷേപം നല്‍കാനുള്ള സാധ്യതയും പ്രതീക്ഷിക്കുന്നുണ്ട്.

ഭൂമിയുടെ ന്യായവില കൂട്ടിയത് റിയല്‍ എസ്റ്റേറ്റ് മേഖലയെ തളര്‍ത്തിയെന്ന വിലയിരുത്തലുണ്ട്. അതുകൊണ്ട് ഇതില്‍ തൊടുമോയെന്ന കാര്യത്തിലും സംശയമുണ്ട്. ഭൂനികുതി കൂട്ടാനുള്ള സാധ്യതയുമുണ്ട്. കഴിഞ്ഞ തവണ മദ്യത്തിന്റെ സെസ് കൂട്ടിയതുകൊണ്ടുതന്നെ ഈ വര്‍ഷം അത് കൂട്ടാനുള്ള സാധ്യത കുറവായാണ് കരുതുന്നത്. എന്നാല്‍ ഇന്ധന, മദ്യ സെസ് മാതൃകയില്‍ മറ്റ് വരുമാന സ്രോതസുകളിലും സെസ് ഏര്‍പ്പെടുത്താനുള്ള സാധ്യത കാണുന്നുണ്ട്. എന്തുതന്നെ ആയാലും എല്‍ഡിഎഫ് സര്‍ക്കാരിന്റെ രാഷ്ട്രീയംകൂടി കണക്കിലെടുത്തുള്ള ഒരു ബജറ്റായിരിക്കും ഇന്ന് ധനമന്ത്രി നിയമസഭയില്‍ അവതരിപ്പിക്കുക.

 

 

 

സംസ്ഥാന ബജറ്റ് പ്രതീക്ഷക്ക് വക നല്‍കുമോ?

 

Share

Leave a Reply

Your email address will not be published. Required fields are marked *