ജാര്‍ഖണ്ഡ് നിയമസഭയില്‍ വിശ്വാസവോട്ടെടുപ്പില്‍ ഭൂരിപക്ഷം തെളിയിച്ച് ചംപയ് സോറന്‍. 81 അംഗങ്ങള്‍ ഉള്‍പ്പെട്ട സഭയില്‍ 47 വോട്ടാണ് ചംപയ് സോറന്‍ പക്ഷം നേടിയത്. ചംപയ് സോറന്‍ സര്‍ക്കാരിനെതിരെ 29 വോട്ടുകളാണ് വന്നത്.
മുന്‍ മുഖ്യമന്ത്രി ഹേമന്ത് സോറന്റെ രാജിയും പിന്നാലെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) അറസ്റ്റുമാണ് വിശ്വാസവോട്ടെടുപ്പിലേക്ക് നയിച്ചത്. ജനുവരി 31നാണ് ഹേമന്ത് സോറനെ ഇ ഡി അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ശനിയാഴ്ചയാണ് ഷിബും സോറന്റെ അനുയായി കൂടിയായിരുന്ന ചംപയ് സോറന്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. രണ്ട് ഉപമുഖ്യമന്ത്രിമാരും ചംപയ് സോറനൊപ്പം സത്യപ്രതിജ്ഞ ചെയ്തിരുന്നു. കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഹേമന്ത് സോറനും വിശ്വാസവോട്ടെടുപ്പിന്റെ സമയത്ത് നിയമസഭയിലെത്തിയിരുന്നു. ഹേമന്ത് സോറന്‍ സര്‍ക്കാരിന്റെ രണ്ടാം ഭാഗമായിരിക്കും തന്റെ സര്‍ക്കാരെന്ന് ചംപയ് സോറന്‍ വിശ്വാസവോട്ടെടുപ്പിന് മുന്‍പ് പ്രഖ്യാപിച്ചിരുന്നു.
ജാര്‍ഖണ്ഡില്‍ വിശ്വാസവോട്ടെടുപ്പ്;
ഭൂരിപക്ഷം തെളിയിച്ച് ചംപയ് സോറന്‍