ന്യൂഡല്‍ഹി: സംസ്ഥാന ബജറ്റ് പ്രഹസനമാണെന്ന് കേന്ദ്രമന്ത്രിയും ബി.ജെ.പി. നേതാവുമായ വി. മുരളീധരന്‍. സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിന് യാഥാര്‍ത്ഥ്യബോധമുള്ള പദ്ധതികളൊന്നും ബജറ്റിലില്ലെന്നും എന്നാല്‍ അനാവശ്യ സമരത്തിന് കോടികള്‍ ചെലവഴിക്കാന്‍ ഒരു മടിയുമില്ലെന്നും മുരളീധരന്‍ വിമര്‍ശിച്ചു.
മുന്‍ ബജറ്റില്‍ പറഞ്ഞ കാര്യങ്ങള്‍ തന്നൊണ് ഈ ബജറ്റിലെന്നും കഴിഞ്ഞ ബജറ്റില്‍ പറഞ്ഞ കാര്യങ്ങളൊന്നും നടപ്പാക്കിയതായി കാണുന്നില്ലെന്നും വി.മുരളി കുറ്റപ്പെടുത്തി. കേരളമല്ലാതെ, കടക്കെണിയിലാണെന്ന് മറ്റൊരു സംസ്ഥാനവും കോടതിയില്‍ സത്യവാങ്മൂലം കൊടുത്തിട്ടില്ല. 2016-ല്‍ കേരളത്തില്‍ മൂലധന നിക്ഷേപം കുറവാണെന്നും സാമ്പത്തിക പ്രതിസന്ധിയിലാണെന്നും പറഞ്ഞവര്‍ ആ സ്ഥിതി വര്‍ധിപ്പിക്കുകയല്ലാതെ കഴിഞ്ഞ ആറ് വര്‍ഷമായി എന്ത് നടപടിയെടുത്തെന്നും അദ്ദേഹം ചോദിച്ചു.