മലബാറിന്റെ അക്ഷര കൂട്ടായ്മയായ കാലിക്കറ്റ് ബുക്ക് ക്ലബ്ബ് അരനൂറ്റാണ്ട് പിന്നിടുന്നതിന്റെ ഭാഗമായി കാലിക്കറ്റ് ബുക്ക് ക്ലബ്ബ് പ്രതിനിധികള്‍ എം.ടിയെ സന്ദര്‍ശിച്ചു. സുകുമാര്‍ അഴീക്കോടിന്റെയും, എം.ടി.വാസുദേവന്‍ നായരുടെയുമൊക്കെ ശ്രമഫലമായി ആരംഭിച്ച കാലിക്കറ്റ് ബുക്ക് ക്ലബിന്റെ സുവര്‍ണ്ണ ജൂബിലി വര്‍ഷമാണ് 2024.
സുവര്‍ണ്ണ ജൂബിലിയുടെ ഭാഗമായി ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന പരിപാടികളാണ് സംഘടിപ്പിക്കുന്നത്. സുവര്‍ണ്ണ ജൂബിലി പരിപാടികളുടെ സ്വാഗത സംഘത്തിന്റെ മുഖ്യ രക്ഷാധികാരിയായി എം.ടി. വാസുദേവന്‍ നായര്‍ സമ്മതിച്ചത് ഏറെ ആഹ്ലാദകരമാണ്.
ബുക്ക് ക്ലബ്ബിന്റെ പ്രതിനിധികളായ വില്‍സണ്‍ സാമുവല്‍, ഐസക് ഈപ്പന്‍, ഡോ.എന്‍.എം.സണ്ണി, ഡോ.അനുശ്രീ സണ്ണി തുടങ്ങിയവരാണ് എം.ടി.യെ അദ്ദേഹത്തിന്റെ വസതിയില്‍ സന്ദര്‍ശിച്ചത്.
സാംസ്‌കാരിക കേരളത്തിന്റെ അമ്പത് വര്‍ഷം അടയാളപ്പെടുത്തുന്ന തരത്തിലുള്ള പ്രഭാഷണങ്ങള്‍ സംഘടിപ്പിക്കുക, പ്രഭാഷണ പ്രബന്ധങ്ങള്‍ പുസ്തക രൂപത്തില്‍ പ്രസിദ്ധീകരിക്കുക, ബുക്ക് ക്ലബ്ബിന്റെ മുതിര്‍ന്ന പ്രവര്‍ത്തകരെ ആദരിക്കുക തുടങ്ങിയ പ്രവത്തനങ്ങളാണ് സുവര്‍ണ്ണ ജൂബിലി വര്‍ഷത്തില്‍ സംഘടിപ്പിക്കുക.
സുവര്‍ണ്ണ ജൂബിലിയുടെ സ്വാഗതസംഘം രൂപീകരണ യോഗം മേയര്‍ ഡോ.ബീന ഫിലിപ്പ് 14ന് വൈകിട്ട് 5 മണിക്ക് കൈരളി വേദി ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യും.
കാലിക്കറ്റ് ബുക്ക് ക്ലബ്ബ് പ്രതിനിധികള്‍ എം.ടിയെ സന്ദര്‍ശിച്ചു