സംസ്ഥാന സര്‍ക്കാരിന്റെ നാലാമത്തെ ബജറ്റ് ആരംഭിച്ചു.ബജറ്റ് അവതരണത്തില്‍ കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച് കെഎന്‍ ബാലഗോപാല്‍. കേരളത്തെ പ്രതിസന്ധിയിലേക്ക് തള്ളിവിടുന്നു. ‘തകരില്ല,തളരില്ല കേരളം, കേരളത്തെ തകര്‍ക്കാനാവില്ലെന്നും’ ധനമന്ത്രി.
അതി ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിന് 50 കോടി. കുടുംബശ്രീക്ക് 265 കോടി.
അടുത്ത വര്‍ഷം നവംബറോടെ കേരളം അതി ദാരിദ്ര്യമുക്തമാകുമെന്ന് ധനന്ത്രി കെ.എന്‍.ബാലഗോപാല്‍. അടുത്ത വര്‍ഷം അതി ദാരിദ്ര്യമില്ലാത്ത രാജ്യത്തെ ആദ്യ സംസ്ഥാനമെന്ന റെക്കോര്‍ഡ് കേരളത്തിന് സ്വന്തമാകുമെന്നും മന്ത്രി പറഞ്ഞു.
വിഴിഞ്ഞം തുറമുഖം വൈകാതെ യാഥാര്‍ത്ഥ്യമാകും. വിഴിഞ്ഞം പദ്ധതിക്ക് 10,000 ഏക്കര്‍ ഭൂമി ലഭ്യമാക്കും. കേരളത്തെ മെഡിക്കല്‍ ഹബ്ബാക്കി മാറ്റും.
തിരവവനന്തപുരം മെട്രോയ്ക്ക് കേന്ദ്രാനുമതി ഉടന്‍. ഇത്തവണത്തെ കേന്ദ്ര ബജറ്റിലും കേരളത്തിന്റെ റെയില്‍വെ ആവശ്യങ്ങള്‍ നിരാകരിച്ചു. ഹൈസ്പീഡ് പാതകള്‍ കൊണ്ടുവരുന്നത് അത്യാവശ്യാണ്. കെ റെയില്‍ പദ്ധതി നപ്പാക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു.
ലൈഫ് പദ്ധതിക്ക് 1132 കോടി, രണ്ട് വര്‍ഷം കൊണ്ട് അഞ്ച് ലക്ഷം വീടുകള്‍. സംസ്ഥാനത്തെ മുഴുവന്‍ ഭവന രഹിതര്‍ക്കും വീട് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ച ലൈഫ് ഭവന പദ്ധതിക്കായി 1132 കോടി രൂപ വകയിരുത്തും. 2025 മാര്‍ച്ച് 31നകം പദ്ധതി പ്രകാരം വീട് ലഭിച്ച കുടുംബങ്ങളുടെ എണ്ണം 5 ലക്ഷത്തിലെത്തിക്കുമെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.
പൊതുവിദ്യാഭ്യാസത്തിന് 1032 കോടി; സഹകരണ മേലയ്ക്ക് 134.42 കോടി
കാര്‍ഷിക രംഗം
കാര്‍ഷിക മേഖലയ്ക്ക് 1698 കോടി. വിളപരിപാലന മേഖലയ്ക്ക് 535 .9 കോടി രൂപ സംസ്ഥാനത്തെ നെല്ലുല്പാദനത്തിന് 93.6 കോടി രൂപ. സുരക്ഷിതവും വിഷരഹിതവുമായ പച്ചക്കറി ഉത്പാദനത്തിന് 78.45 കോടി രൂപ.നാളികേര വികസനത്തിനായി 65 കോടി രൂപ മാറ്റിവയ്ക്കും. സുഗന്ധ വ്യഞ്ജന കൃഷികള്‍ക്കായി 4 .6 കോടി രൂപ. കാര്‍ഷിക സര്‍വകലാശാലയ്ക്ക് 75 കോടി. ക്ഷീരവികസനത്തിന് 180 കോടി മാറ്റിവയ്ക്കും. മത്സ്യമേഖലയ്ക്ക് 227 കോടി. മുതാലപ്പൊഴി മത്സ്യബന്ധന തുറമുഖ നവീകരണത്തിനായി പത്ത് കോടി രൂപ. പുനര്‍ഗേഹം പദ്ധതിക്കായി 40 കോടി രൂപ. ചന്ദനകൃഷി പ്രോത്സാഹിപ്പിക്കും. ചന്ദന കൃഷിക്ക് പ്രോത്സാഹനം നല്‍കാന്‍ നിയമങ്ങളില്‍ കാലോചിതമായ മാറ്റം കൊണ്ടുവരും. വനവും വന്യജീവി മേഖലയുമായി ബന്ധപ്പെട്ട് 232.5 കോടി രൂപ
ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ഊന്നല്‍
ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കും. പുറത്തുപോകുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനവുണ്ട്. ലോകോത്തര ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്ഥാപിക്കാന്‍ ആവശ്യമുയര്‍ന്നിട്ടുണ്ട്. മികവിന്റെ ഏറ്റവും ഉയര്‍ന്ന പാത നടപ്പാക്കല്‍ ലക്ഷ്യം. ഉന്നത വിദ്യാഭ്യാസ നിക്ഷേപ നയം നടപ്പാക്കും. പുതിയ യുജിസി മാനദണ്ഡം അനുസരിച്ച് കേരളത്തില്‍ വിദേശ സര്‍വകലാശാലകള്‍ സ്ഥാപിക്കുന്നതിന് വേണ്ടിയുള്ള നടപടികള്‍ പരിശോധിക്കും.
മുതിര്‍ന്ന പൗരന്മാരുടെ പരിചരണം ഉറപ്പാക്കാന്‍ പൊതു -സ്വകാര്യ പങ്കാളിത്തത്തില്‍ കെയര്‍ സെന്ററുകള്‍ സ്ഥാപിക്കും
ഡിജിറ്റല്‍ യൂണിവേഴ്സിറ്റിക്ക് 250 കോടി
സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ രംഗം വലിയ മാറ്റങ്ങളാണ് കാഴ്ചവയ്ക്കുന്നത്. ആദ്യമായി രാജ്യത്ത് എ ഐ പ്രൊസസര്‍ വികസിപ്പിച്ച ആദ്യ സര്‍വകലാശാലയാണ് കേരളത്തിന്റെ ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റി. ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റിയില്‍ വികസന പദ്ധതികള്‍ക്കായി 250 കോടി രൂപ മാറ്റിവയ്ക്കും.ഓക്‌സ്ഫഡില്‍ പഠിക്കാന്‍ പ്രത്യേക സ്‌കോളര്‍ഷിപ്പ്.
പ്രാദേശിക ടൂറിസം കേന്ദ്രങ്ങള്‍ വികസിപ്പിക്കും
20 തിരഞ്ഞെടുത്ത കേന്ദ്രങ്ങളില്‍ അഞ്ഞൂറിലധികം ആളുകള്‍ക്ക് ഒത്തുചേരാനുള്ള സൗകര്യം സജ്ജമാക്കും. സ്വകാര്യ പങ്കോളിത്തത്തോടെ വികസനങ്ങള്‍ നടപ്പിലാക്കും.ആദ്യഘട്ടമായി വര്‍ക്കല, കൊല്ലം, മണ്‍റോ തുരുത്, ആലപ്പുഴ, മൂന്നാര്‍, ഫോര്‍ട്ട് കൊച്ചി, പൊന്നാനി, ബേപ്പൂര്‍, കോഴിക്കോട് കണ്ണൂര്‍, ബേക്കല്‍ എന്നിവിടങ്ങള്‍ ഈ സൗകര്യമൊരുക്കും. അതിനായി 50 കോടി രൂപ വകയിരുത്തും. സ്വകാര്യ പങ്കാളത്തത്തോടെ കണ്ണൂര്‍ നാടുകാണിയില്‍ സഫാരി പാര്‍ക്ക്.
നാലുവര്‍ഷക്കാലം കൊണ്ട് നികുതി വരുമാനം ഇരട്ടിയാക്കി. സ്വപ്നതുല്യമായ നേട്ടം. ഇനിയും നികുതി വരുമാനം ഉയര്‍ത്താന്‍ സാധിക്കും. എന്നാല്‍, കേന്ദ്രസര്‍ക്കാരിന്റെ നികുതി സംഭാവന പരിമിതമാണ്. കേരളത്തോടുള്ള കേന്ദ്ര അവഗണനയ്ക്ക് ആര്‍ബിഐ കണക്കുകള്‍ തെളിവാണ്.
2020-23 കണക്കനുസരിച്ച് 65 രൂപ പിരിച്ചെടുത്താല്‍ 35 രൂപ കേന്ദ്രം തരുമെന്നതാണ് തനത് രീതി. എന്നാല്‍ കേരളം 79 രൂപ പിരിച്ചെടുക്കുമ്പോള്‍ കേന്ദ്രം തരുന്നത് 21 രൂപ മാത്രമാണ്. ഉത്തര്‍പ്രദേശില്‍ 46 ഉം ബിഹാറില്‍ 70 രൂപയും കേന്ദ്രം നല്‍കുന്നു. കേരളത്തോടുള്ള കേന്ദ്ര അവഗണനയ്ക്ക് ആര്‍ ബി ഐയുടെ കണക്കുകളേക്കാള്‍ വലിയ ഉദാഹരണം വേണോയെന്നും ധനമന്ത്രി.