കോഴിക്കോട്: റോമിലും കാന്റംബറിയിലും നടന്ന ലോക കത്തോലിക്ക ആംഗ്ലിക്കന്‍ ഐക്യ സംവാദത്തില്‍ പങ്കെടുത്ത് തിരിച്ചെത്തിയ സി.എസ്.ഐ മലബാര്‍ മഹാഇടവക ബിഷപ്പ് ഡോ.റൈറ്റ് റവ.റോയ്‌സ്് മനോജ് വിക്ടറിന് കോഴിക്കോട് സൗഹൃദ കൂട്ടായ്മ നല്‍കിയ പൗര സ്വീകരണം മത സൗഹാര്‍ദ്ദത്തിന്റെ അടയാളമാണെന്ന് പ്രശസ്ത സാഹിത്യകാരന്‍ യു.കെ.കുമാരന്‍ പറഞ്ഞു. ബിഷപ്പിന് നല്‍കിയ പൗരസ്വീകരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നമ്മളറിയാതെ കടന്നു വരുന്ന വിഘടിത ചിന്തകളെ ചെറുക്കാന്‍ ഇത്തരം കൂട്ടായമകളിലൂടെ സാധിക്കും. മതസൗഹാര്‍ദത്തിന്റെ നാടാണ് കോഴിക്കോട്. ഇത്തരം ചടങ്ങുകള്‍ക്ക് പ്രസക്തിയേറുന്ന കാലഘട്ടമാണിതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സൗഹൃദ കൂട്ടായ്മയുടെ സ്‌നേഹോപഹാരം അദ്ദേഹം ബിഷപ്പിന് സമ്മാനിച്ചു.
സൗഹൃദ സംഘം കൂട്ടായ്മ ചെയര്‍മാന്‍ കെ.വി.സുബ്രഹ്‌മണ്യന്‍ അധ്യക്ഷം വഹിച്ചു. കോര്‍പ്പറേഷന്‍ പ്രതിപക്ഷ നേതാവ് കെ.സി.ശോഭിത മുഖ്യ പ്രഭാഷണം നടത്തി. ബിഷ്പപ് ഡോ.റോയ്‌സ് മനോജ് വിക്ടര്‍ സംവാദ ചര്‍ച്ച അനുഭവം പങ്കുവെച്ചു. ഭിന്നതകള്‍ അവസാനിപ്പിച്ച് മാനവരാശി ഒന്നിക്കണമെന്ന സന്ദേശമാണ് ഐക്യ സംവാദത്തില്‍ ഉരുത്തിരിഞ്ഞതെന്ന് അദ്ദേഹം പറഞ്ഞു.
ഇന്‍ഡോ-അറബ് കോണ്‍ഫെഡറേഷന്‍ കൗണ്‍സില്‍ ഗ്ലോബല്‍ പ്രസിഡണ്ട് എം.വി.കുഞ്ഞാമു ബിഷപ്പിനെ പൊന്നാടയണിയിച്ചാദരിച്ചു. പീപ്പിള്‍സ് റിവ്യൂ സ്‌പെഷ്യല്‍ സപ്ലിമെന്റ് ഷെവ.സി.ഇ.ചാക്കുണ്ണി സാമൂഹിക പ്രവര്‍ത്തകന്‍ ആര്‍.ജയന്ത്കുമാറിനു നല്‍കി പ്രകാശനം ചെയ്തു. സൗഹൃദകൂട്ടായ്മ ജന.സെക്രട്ടറി ജോയ്പ്രസാദ് പുളിക്കല്‍ സ്വാഗതമാശംസിച്ചു. ഉമ്മര്‍ ഫാറൂഖ്, ഏണസ്റ്റ് ഇടപ്പള്ളി, പി.ടി.അബ്ദുല്‍ ഷുക്കൂര്‍, ജോണ്‍ അഗസ്റ്റിന്‍, അഡ്വ.പാലത്ത് ഇമ്പിച്ചിക്കോയ, ടി.കെ.അസീസ്, ജീന്‍ മോസസ്, പി.എം.സോളമന്‍, പി.മുസ്തഫ, പി.സുന്ദര്‍ദാസ് ആശംസകള്‍ നേര്‍ന്നു. സൗഹൃദ കൂട്ടായ്മ ട്രഷറര്‍ പി.ടി.നിസാര്‍ നന്ദിയും പറഞ്ഞു.